Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 9:05 AM GMT Updated On
date_range 31 July 2017 9:05 AM GMTഹർത്താൽ പൂർണം; അക്രമം
text_fieldsതലശ്ശേരി: തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ബി.ജെ.പി പ്രകടനത്തിനിടെ പാറാലിൽ സി.പി.എമ്മിെൻറ കൊടിമരവും ബസ് ഷെൽട്ടറും തകർത്തു. പാറാൽ വായനശാല നിർമിച്ച ബസ് ഷെൽട്ടറാണ് അടിച്ചുതകർത്തത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഒാഫിസിനുനേരെ കല്ലേറുമുണ്ടായി. സി.െഎ പ്രേമരാജെൻറ നേതൃത്വത്തിൽ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദേശീയപാതയിലെ അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം ലോറിക്ക് കല്ലെറിഞ്ഞു. ലോറിയുടെ ഗ്ലാസ് തകർന്നു. ഡ്രൈവർ ഇരിട്ടി ഇരിണാവ് കാളിയൻ വളപ്പിൽ ഷമീറിന് പരിക്കേറ്റു. ഇയാൾ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അഴിയൂർ എരിക്കിൻചാൽ ഭാഗത്ത് വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് ബി.ജെ.പി--എസ്.ഡി.പി.ഐ സംഘർഷമുണ്ടായി. മർദനമേറ്റ ബി.ജെ.പി പ്രവർത്തകൻ പരവെൻറ വളപ്പിൽ ജിതേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽനിന്ന് വടകരയിലേക്ക് മത്സ്യം കയറ്റി വരുകയായിരുന്ന ലോറിക്കു നേരെയായിരുന്നു അക്രമം. ഞായറാഴ്ച രാവിലെ ആറിന് മുമ്പ് സർവിസ് നടത്തിയ വാഹനത്തിനുനേരെ കല്ലേറ് നടത്തിയതും പ്രതിഷേധത്തിനിടയാക്കി. സി.പി.എം പാറാൽ ബ്രാഞ്ചംഗം മാര്യൻറവിട പ്രദീപിന് മർദനമേറ്റു. സി.പി.എം പ്രവര്‍ത്തകരായ ജോഷിത്ത്, പ്രദീപന്‍ എന്നിവരുടെ ബൈക്കുകള്‍ നശിപ്പിക്കുകയും കൊടിമരം പിഴുതെടുക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു ആക്രമണം. കുപ്പി സുബീഷ് ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ ന്യൂ മാഹി പൊലീസ് കേസെടുത്തു.
Next Story