Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅസി. പ്രഫസർ ഇൻറർവ്യൂ...

അസി. പ്രഫസർ ഇൻറർവ്യൂ 11ന്​

text_fields
bookmark_border
തലശ്ശേരി: എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ് ബി.ടെക്, എം.ടെക് യോഗ്യതയുള്ളവരെ അഡ്ഹോക്ക് അസി. പ്രഫസർമാരായി നിയമിക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾസഹിതം 11ന് രാവിലെ 10ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. പരീക്കടവിൽ തെരുവുനായ് ശല്യം തലശ്ശേരി: ധർമടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ തെരുവുനായ് ശല്യം രൂക്ഷം. ബോട്ടുജെട്ടിക്കുസമീപത്ത് ആൾതാമസമില്ലാത്ത വീട്ടിലാണ് നായ്ക്കൾ തമ്പടിക്കുന്നത്. ഇതുകാരണം പരിസരവാസികൾക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. പുലർച്ചെ മദ്റസയിൽ പോകുന്ന വിദ്യാർഥികളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. മീത്തലെപീടിക ബേസിക് യു.പി സ്കൂളിന് സമീപവും നായ്ക്കൾ കാൽനടയാത്രികർക്ക് ശല്യമാവുകയാണ്. ബോട്ടുജെട്ടിക്കു സമീപം മീനി​െൻറയും ഇറച്ചിയുടെയും അവശിഷ്ടങ്ങൾ തള്ളുന്നത് നായ്ക്കളുടെ സാന്നിധ്യം കൂടുന്നതിന് കാരണമാവുന്നതായാണ് നാട്ടുകാർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story