Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎളമ്പ^മോച്ചേരി...

എളമ്പ^മോച്ചേരി റോഡി​െൻറ ശോച്യാവസ്ഥക്ക്​ പരിഹാരമായില്ല; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്​

text_fields
bookmark_border
എളമ്പ-മോച്ചേരി റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരമായില്ല; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് ഇരിട്ടി: എളമ്പ-മോച്ചേരി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിേഷധിച്ച് പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ 26ാം വാർഡിൽപെട്ട 523 മീറ്റർ ദൂരംവരുന്ന ഇൗ റോഡ് 12 വർഷംമുമ്പ് നാട്ടുകാർ അന്നത്തെ കീഴൂർ ചാവശ്ശേരി പഞ്ചായത്തിന് നൽകുകയായിരുന്നു. മാറിമാറി വന്ന പഞ്ചായത്തുകളോട് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെെട്ടങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. മഴ പെയ്താൽ റോഡ് തോടായി മാറുകയും കാൽനടപോലും അസാധ്യമാവുകയും ചെയ്യും. അറുപതോളം വീട്ടുകാർ ഇൗ റോഡി​െൻറ സമീപങ്ങളിൽ താമസിക്കുന്നുണ്ട്. ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ, വട്ടക്കയം എൽ.പി സ്കൂൾ, മോച്ചേരി അമ്പലം എന്നിവിടങ്ങളിലേക്കു പോകുന്ന റോഡുകൂടിയാണിത്. റോഡി​െൻറ ശോച്യാവസ്ഥമൂലം രോഗികളെയും മറ്റും ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒാേട്ടാപോലും വരാത്ത അവസ്ഥയാണ്. പഞ്ചായത്ത് മുനിസിപ്പാലിറ്റിയായ സാഹചര്യത്തിൽ റോഡ് ടാർെചയ്യാൻ അധികൃതർ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആർ.എസ്.എസി​െൻറ വർഗീയ അജണ്ട ചെറുക്കണം -വി.ഡി. സതീശൻ എം.എൽ.എ ഇരിട്ടി: കേന്ദ്ര ഭരണത്തി​െൻറ തണലിൽ ആർ.എസ്.എസും സംഘ്പരിവാറും നടപ്പാക്കുന്ന വർഗീയ അജണ്ട ചെറുത്തുതോൽപിക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടിയും ഹിന്ദു സമൂഹത്തിൽ തെറ്റിദ്ധാരണകൾ പരത്തിയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാർ അജണ്ട രാജ്യത്തിന് അപകടകരമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിലാക്കി കുത്തക കോർപറേറ്റ് ശക്തികൾക്കുവേണ്ടിയാണ് മോദി സർക്കാറും പിണറായി സർക്കാറും ഭരിക്കുന്നത്. ലോട്ടറി മാഫിയയും ക്വേട്ടഷൻ സംഘങ്ങളും ഭരണത്തി​െൻറ തണലിൽ വിലസുകയാണ് -അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇരിട്ടി മണ്ഡലത്തിലെ കോൺഗ്രസ് എടക്കാനം ബൂത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് ആർ.വി. രാജൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും മികച്ച കർഷകരെയും ഡി.സി.സി പ്രസിഡൻറ് സതീശൻ പാേച്ചനി ആദരിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ ചന്ദ്രൻ തില്ലേങ്കരി, പി.കെ. ജനാർദനൻ, പടിയൂർ ദാമോദരൻ മാസ്റ്റർ, തോമസ് വർഗീസ്, പി.എ. നസീർ, പി. കുട്ട്യപ്പ, എ.ടി. ദേവകി, സ്വാതന്ത്ര്യസമര സേനാനി അപ്പനായർ, കെ. രാമകൃഷ്ണൻ, പി.എസ്. സുരേഷ്കുമാർ, എം. ജനാർദനൻ, െഎ.കെ. വിജയരാജൻ, എം. രതീശൻ, കെ. ശ്രീകാന്ത്, വിജി ഷനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story