Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടിക്കറ്റ്​ നല്‍കാത്ത...

ടിക്കറ്റ്​ നല്‍കാത്ത 12 ബസുകള്‍ പിടികൂടി

text_fields
bookmark_border
മംഗളൂരു: യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്ത 12 സ്വകാര്യ സിറ്റി ബസുകള്‍ ആര്‍.ടി.ഒ ജി.എസ്. ഹെഗ്ഡെയുടെ നേതൃത്വത്തില്‍ പിടികൂടി കണ്ടക്ടര്‍മാര്‍ക്ക് താക്കീതുനല്‍കി വിട്ടു. തെറ്റ് ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. മംഗളൂരു കേന്ദ്രീകരിച്ച് സര്‍വിസ് നടത്തുന്ന ഹ്രസ്വദൂര ബസുകളിലെ കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കുന്നത് വിരളമാണ്. നിര്‍ബന്ധിക്കുന്ന യാത്രക്കാരെ അവഹേളിക്കലും പതിവാണ്. യാത്രക്കാര്‍ ടിക്കറ്റ് ചോദിച്ചുവാങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. അപകടം സംഭവിച്ചാല്‍ അത് തെളിയിക്കാന്‍ ടിക്കറ്റ് അനിവാര്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story