Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭർതൃവീട്ടിലെ കിണറ്റിൽ...

ഭർതൃവീട്ടിലെ കിണറ്റിൽ യുവതി മരിച്ചനിലയിൽ

text_fields
bookmark_border
കൂത്തുപറമ്പ്: ഭർതൃവീട്ടിലെ കിണറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഉരുവച്ചാൽ പഴശ്ശിയിലെ അടിയോട് വീട്ടിൽ എൻ. ഹമീദി​െൻറ മകൾ പി. സറീനയാണ് (24) മരിച്ചത്. ഭർത്താവി​െൻറ വീടായ കായലോട് പറമ്പായി ഷക്കീന മൻസിലിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രി കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. രണ്ടാഴ്ചമുമ്പ് സറീനയുടെ 10 മാസം പ്രായമായ മകൻ നഫാസിനെ വീട്ടുകിണറ്റിനടുത്തുവെച്ച് കുളിപ്പിക്കവെ അബദ്ധത്തിൽ കിണറ്റിൽവീണ് രക്ഷപ്പെടുത്തിയിരുന്നു. ഭർത്താവ്: റൈസൽ. പി. ആയിഷയാണ് മാതാവ്. സഹോദരങ്ങൾ: മുജീബ് (ദുൈബ), നജീബ് (ഓട്ടോഡ്രൈവർ, ഉരുവച്ചാൽ), നജ്മ, റഹീസ്, അർഷാദ്, അനസ്, അർഷീന.
Show Full Article
TAGS:LOCAL NEWS 
Next Story