Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 9:29 AM GMT Updated On
date_range 30 July 2017 9:29 AM GMTഇന്ത്യയില്‍ വര്‍ണവിവേചന തുല്യമായ സാഹചര്യം ^ഡോ. കാർലിൻ ഗ്രിഫിത്സ് സികോ
text_fieldsഇന്ത്യയില്‍ വര്‍ണവിവേചന തുല്യമായ സാഹചര്യം -ഡോ. കാർലിൻ ഗ്രിഫിത്സ് സികോ കണ്ണൂര്‍: ലോകത്തിെൻറ വിവിധഭാഗങ്ങളിൽ കറുത്തവര്‍ഗക്കാര്‍ അനുഭവിക്കുന്ന വിവേചനത്തിെൻറയും അക്രമത്തിെൻറയും തനിയാവര്‍ത്തനമാണ് ഇന്ത്യയില്‍ മുസ്ലിംകളും ദലിതരും അനുഭവിക്കുന്നതെന്ന് അമേരിക്കയിലെ ഹാർവഡ് യൂനിവേഴ്‌സിറ്റി ഗവേഷകയും സ്ത്രീശാക്തീകരണ പ്രവർത്തകയുമായ ഡോ. കാര്‍ലിൻ ഗ്രിഫ്ത് സികോ. അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ ഇന്നും തികഞ്ഞ അവഗണന നേരിടുകയാണെന്നും അവർ പറഞ്ഞു. സാമൂഹികനീതിയും ലിംഗസമത്വവും എന്ന വിഷയത്തില്‍ കണ്ണൂര്‍ കൗസര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടത്തിയ എക്‌സ്‌പേര്‍ട്ട് ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആഫ്രിക്കയില്‍നിന്ന് പിടിച്ചുകൊണ്ടുപോയി അടിമകളാക്കിയവരാണ് അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍. ഇവര്‍ ജമൈക്കയിലും മറ്റും വനാന്തരങ്ങളില്‍ താമസിക്കുകയും പിന്നീട് അമേരിക്കക്കാരുടെ അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ പോരാടി സമൂഹത്തിെൻറ മുഖ്യധാരയിലെത്തിയവരുമാണ്. ഹിജാബ് ധരിച്ച സ്ത്രീകള്‍ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ അവഗണിക്കുകയും ആക്രമിക്കപ്പെടുകയുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പരിപാടിയിൽ പ്രിന്‍സിപ്പൽ കെ.ടി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ടി.പി. ഇല്യാസ്, വൈസ് പ്രിന്‍സിപ്പല്‍ പി.എം. പ്രശാന്തി, എന്‍. മൂസ, ജൂബൈരിയത്ത്, റിശാദ എന്നിവര്‍ സംസാരിച്ചു.
Next Story