Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ ആർ.എസ്​.എസ്​ കാര്യവാഹക്​ വെ​േട്ടറ്റ്​ മരിച്ചു

text_fields
bookmark_border
കഴക്കൂട്ടം (തിരുവനന്തപുരം): ശ്രീകാര്യം കരിമ്പുക്കോണത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെേട്ടറ്റ് മരിച്ചു. ആർ.എസ്.എസ് കാര്യവാഹക് ഇടവക്കോട് കുന്നിൽവീട്ടിൽ രാജേഷാണ് (34) മരിച്ചത്. അഞ്ചംഗസംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. രാജേഷിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി ഒമ്പേതാടെ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. കടയിൽ കയറി പാൽ വാങ്ങവെ പിന്തുടർന്നെത്തിയവർ ആക്രമിക്കുകയായിരുന്നു. അക്രമികളിൽ പ്രദേശവാസികളായ ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ആളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും സൂചനയുണ്ട്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞദിവസങ്ങളിൽ നഗരത്തിൽ നടന്ന സി.പി.എം–ബി.ജെ.പി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story