Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമയ്യഴിയുടെ...

മയ്യഴിയുടെ കഥാകാരനുമായി വിദ്യാർഥികളുടെ സംവാദം

text_fields
bookmark_border
കണ്ണൂർ: മുൻതലമുറ വായിച്ചും സമരംചെയ്തും സത്യത്തിനും സാമൂഹികനീതിക്കും വേണ്ടി പൊരുതിയതി​െൻറ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന സന്തോഷമെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. കണ്ണുകൊണ്ട് മാത്രമല്ല, ഹൃദയംകൊണ്ടും വായിക്കുമ്പോഴേ ഓരോവ്യക്തിയും യഥാർഥ മനുഷ്യനാകുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കത്തെഴുതാം പരിപാടിയിൽ മികച്ച കത്തെഴുതിയ വിദ്യാർഥികളെയും വായനപക്ഷാചരണത്തി​െൻറ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെയും പങ്കെടുപ്പിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച പ്രതിഭാസംഗമത്തിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. അച്ഛനമ്മമാർ വായിച്ചാൽ സ്വാഭാവികമായി കുട്ടികളിലും വായനാശീലമുണ്ടാകും. വായിക്കാൻ സമയമില്ലെങ്കിലും വീട്ടിൽ പുസ്തകങ്ങൾ ഉണ്ടാകണമെന്നാണ് ത​െൻറ അഭിപ്രായം. കുഞ്ഞുങ്ങൾ പുസ്തകങ്ങൾ കണ്ട് വളരുമ്പോൾ പുസ്തകങ്ങളെ സ്നേഹിക്കാൻ പഠിക്കും. മൊബൈലി​െൻറയും സമൂഹമാധ്യമങ്ങളുടെയും വ്യാപനം വായനയെ ഇല്ലാതാക്കുമെന്ന് ഭയമുണ്ടായിരുന്നു. എന്നാൽ, കുട്ടികളും മുതിർന്നവരും ഇന്നും വായിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. വായനപക്ഷാചരണത്തി​െൻറ ജില്ലതല ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് കാഷ് ൈപ്രസും അനുമോദനപത്രവും പുസ്തകവുമാണ് സമ്മാനമായി നൽകിയത്. മുഖ്യമന്ത്രിക്ക് കത്തെഴുതിയതിയതിൽ ജില്ലതല വിജയികൾക്കും ഉപജില്ലതല വിജയികൾക്കും പുസ്തകവും മുഖ്യമന്ത്രി ഒപ്പിട്ട ആശംസാപത്രവും നൽകി. വായനാ മത്സര വിജയികൾക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റും നൽകി. വിദ്യാഭ്യാസവകുപ്പ്, ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുമായി ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു അധ്യക്ഷത വഹിച്ചു. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ഡി.ഡി.ഇ എം. ബാബുരാജൻ, എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ പി.വി. പുരുഷോത്തമൻ, എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസറും കഥാകൃത്തുമായ ടി.പി. വേണുഗോപാലൻ, കാരയിൽ സുകുമാരൻ എന്നിവർ പെങ്കടുത്തു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ സ്വാഗതവും അസി. എഡിറ്റർ സി.പി. അബ്്ദുൽ കരീം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story