Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 9:20 AM GMT Updated On
date_range 30 July 2017 9:20 AM GMTസംഘാടകസമിതി ഓഫിസ് തുറന്നു
text_fieldsകൂത്തുപറമ്പ്: സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ കൂത്തുപറമ്പിൽ നടക്കുന്ന ഓണം കലാമേളയുടെ ഭാഗമായി . പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകമന്ദിരത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് കാഥികൻ വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. അരക്കൻ ബാലൻ അധ്യക്ഷത വഹിച്ചു. കെ. മനോഹരൻ, കെ. ലീല, എം. സുകുമാരൻ, ടി. ശശി, കെ. കുഞ്ഞനന്തൻ എന്നിവർ സംസാരിച്ചു. മാവിലാട്ട് മഹമൂദ് സ്മാരകസൗധം ഉദ്ഘാടനം ഇന്ന് കൂത്തുപറമ്പ്: മുസ്ലിം ലീഗ് ചെറുവാഞ്ചേരി കുന്നിനുതാഴെ യൂനിറ്റിന് വേണ്ടി നിർമിച്ച മാവിലാട്ട് മഹമൂദ് സ്മാരകസൗധത്തിെൻറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 3.30ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ഉദ്ഘാടനം നിർവഹിക്കും. പി.പി. യൂസഫ് സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം പാറക്കൽ അബ്ദുല്ല എം.എൽ.എയും നിർവഹിക്കും. പൊതുയോഗം വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ടി.സി. അബ്ദുൽ ജലീൽ, വി.കെ. റഹീസ്, ടി.സി. അഫ്നാസ്, സി.എച്ച്. അൻഷാദ്, എം.പി. യാസിർ എന്നിവർ പങ്കെടുത്തു.
Next Story