Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രീമെട്രിക്...

പ്രീമെട്രിക് സ്‌കോളർഷിപ്​: അപേക്ഷ തീയതി ഏകീകരിക്കാത്തത് അവസരം നഷ്​ടപ്പെടുത്തുമെന്ന് ആശങ്ക

text_fields
bookmark_border
തൃക്കരിപ്പൂർ: പ്രീമെട്രിക് സ്കോളർഷിപ്പുകളുടെ പുതിയ, ആവർത്തന അപേക്ഷ തീയതികൾ ഏകീകരിക്കാത്തത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയാസമുണ്ടാക്കുന്നു. പുതിയ, ആവർത്തന അപേക്ഷകൾക്കുള്ള അവസാന തീയതി യഥാക്രമം ജൂലൈ 31, ആഗസ്റ്റ് 31 എന്നിങ്ങനെയാണ്. നേരത്തേ സ്കോളർഷിപ് ലഭിച്ചുകൊണ്ടിരിക്കുന്ന ആവർത്തന അപേക്ഷ വിഭാഗത്തിൽപെടുന്ന കുട്ടികൾക്കാണ് ഏറെയും പ്രയാസം. ഈ വർഷം ഉപരിപഠനത്തിനായോ താമസ സ്ഥലംമാറ്റം മൂലമോ മറ്റു സ്‌കൂളുകളിലേക്ക് മാറുമ്പോൾ വെബ്‌സൈറ്റിൽ പുതിയ അപേക്ഷ എന്ന നിലക്കാണ് പരിഗണിക്കുക. ആവർത്തന അപേക്ഷകർക്ക് ലഭിക്കുന്ന പരിഗണന പുതിയ അപേക്ഷകർക്ക് ലഭിക്കാത്ത സാഹചര്യമുണ്ട്. മുൻ വർഷങ്ങളിൽ ലഭിച്ചവർക്ക് നിർബന്ധമായും സ്‌കോളർഷിപ് കിട്ടുന്ന സാഹചര്യമാണ് നിഷേധിക്കപ്പെടുന്നത്. സ്‌കൂൾ തല വെരിഫിക്കേഷനിൽ കഴിഞ്ഞ വർഷം നേരിട്ട പ്രയാസങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. അതത് പ്രധാനാധ്യാപകരാണ് അപേക്ഷകൾ പരിശോധിച്ച് നൽകേണ്ടത്. നാഷനൽ സ്‌കോളർഷിപ് പോർട്ടലിലെ സ്കോളർഷിപ്സ് വിഭാഗത്തിലാണ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്. സ്‌കൂൾ ചേർക്കാനുള്ള ഓപ്‌ഷനിൽ പോവുമ്പോൾ കാസർകോട് ജില്ലയിലെ സ്‌കൂളുകൾ കാണിക്കേണ്ടിടത്ത് ആലംപാടി ഗവ. ഹൈസ്‌കൂൾ മാത്രമാണ് വരുന്നത്. സ്‌കൂളി​െൻറ പേര് മാറാതെ വന്നതോടെ മുഴുവൻ കുട്ടികളെയും ആലംപാടി സ്‌കൂളിൽ തന്നെ പരിശോധന നടത്തി അപേക്ഷ സമർപ്പിക്കുകയായിരുന്നു. വിവരങ്ങൾ ചേർത്ത് അപേക്ഷ സമർപ്പിക്കാനിരിക്കെ വെബ്സൈറ്റ് പണിമുടക്കുന്നതും അപേക്ഷകർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നമാണ്. അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട ഇത്തരം പ്രയാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അപേക്ഷ തീയതി ആഗസ്റ്റ് 31 ആയി ഏകീകരിക്കണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story