Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 3:05 PM IST Updated On
date_range 29 July 2017 3:05 PM ISTബൊലേറോ ജീപ്പ് വൈദ്യുതി തൂണിലിടിച്ച് ഡ്രൈവർ മരിച്ചു
text_fieldsbookmark_border
അഡൂര്‍: നിയന്ത്രണംവിട്ട ബൊലേറോ ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു. അഡൂര്‍ വെള്ളക്കൊച്ചിയിലെ ശ്രീനിവാസ റാവുവിെൻറ മകനും അര്‍ളപ്പദവില്‍ താമസക്കാരനുമായ എ.സി. പ്രസന്ന കുമാര്‍ (46) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെ അഡൂര്‍ പതിക്കാലടുക്കത്താണ് അപകടമുണ്ടായത്. നാഗരപഞ്ചമി ആഘോഷത്തില്‍ പങ്കെടുക്കാനായി വെള്ളക്കൊച്ചിയിലെത്തിയതായിരുന്നു പ്രസന്നകുമാര്‍. തുടര്‍ന്ന് അഡൂര്‍ ടൗണിലേക്ക് പോകുന്നതിനിടെ പ്രസന്നകുമാര്‍ ഓടിച്ചിരുന്ന ബൊലേറോ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാറില്‍ കുടുങ്ങിയ പ്രസന്നകുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മഹാലക്ഷ്മി. അര്‍ളപ്പദവ് സുബോദയ സ്‌കൂള്‍ അധ്യാപിക വിനോദയാണ് ഭാര്യ. മക്കൾ: സ്വസ്തിക്, സാക്ഷി. സഹോദരങ്ങൾ: ഉഷ, വീണ, ജ്യോതി. prasanna kumar
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story