Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖ്യമന്ത്രിക്കും...

മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ഗൂഢാലോചനക്ക്​ കേസെടുക്കണം^പി.കെ. കൃഷ്ണദാസ്​

text_fields
bookmark_border
മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ഗൂഢാലോചനക്ക് കേസെടുക്കണം-പി.കെ. കൃഷ്ണദാസ് കണ്ണൂർ: ബി.ജെ.പി ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഗൂഢാലോചനക്കേസിൽ ഉൾപ്പെടുത്തണെമന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. അക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ല കമ്മിറ്റിയുെട ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും കോടിയേരിയും അറിയാതെ അക്രമം നടക്കില്ല. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആനാവൂർ നാഗപ്പനുമെതിരെ ഗൂഢാലോചനക്ക് കേസെടുക്കണം. സംസ്ഥാനത്ത ക്രമസമാധാനനില തകർന്നിരിക്കുകയാണ്. ആക്രമിക്കാൻ വരുന്നവർക്ക് പൊലീസ് ഗേറ്റുതുറന്നു നൽകുകയായിരുന്നു. അക്രമം കഴിയുന്നതുവരെ പൊലീസ് നോക്കിനിന്നു. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. കുമ്മനത്തിനെതിരെ ഇത് ആദ്യത്തെ ആക്രമണമല്ല. ആദ്യ ആക്രമണം വർഷങ്ങൾക്കു മുമ്പു നടന്നതാണ്. ഇതിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആക്രമിച്ചവരിൽ രണ്ടുപേർ സി.സി.ടി.വിയിൽ കുടുങ്ങിയിരുന്നില്ലെങ്കിൽ ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോടിയേരി പറയുമായിരുന്നു. രണ്ടുപേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നാണ് കോടിയേരി പറഞ്ഞത്. എന്നാൽ, അക്രമത്തെ അപലപിച്ചിട്ടില്ല. യെച്ചൂരി ഇടപെട്ട് കോടിയേരിയെ പുറത്താക്കുകയാണ് വേണ്ടത്. തിരുവനന്തപുരത്ത് നടന്നതുപോലെ ഡൽഹിയിലെ എ.കെ.ജി മന്ദിരത്തിൽ നടന്നാൽ പരാതി കൊടുക്കാൻ ഒരു പട്ടിപോലുമുണ്ടാകില്ല. ഇൗ സാഹചര്യമുണ്ടാക്കണോ എന്ന് സി.പി.എം ആലോചിക്കണം. കേരളത്തിൽ നിയമവാഴ്ചയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു. കണ്ണൂരിലെ അക്രമം പുറത്തേക്കും വ്യാപിപ്പിക്കുകയാണ്. ഇതിനുപിറകിലുള്ള കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജ​െൻറ പങ്ക് അന്വേഷിക്കണമെന്നും പി. കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെൽ കോഒാഡിനേറ്റർ കെ. രഞ്ജിത്, ദേശീയസമിതി അംഗം പി.കെ. വേലായുധൻ, വി. രത്നാകരൻ, എൻ. ഹരിദാസ്, ടി. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story