Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാലകൃഷ്ണ​െൻറ മരണം:...

ബാലകൃഷ്ണ​െൻറ മരണം: പൊലീസിന് കൂടുതൽ തെളിവു ലഭിച്ചതായി സൂചന

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പിലെ ആദ്യകാല ഡോക്ടറായ പി. കുഞ്ഞമ്പുവി​െൻറ മകൻ ബാലകൃഷ്ണ​െൻറ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകൾ ലഭിച്ചതായി സൂചന. കേസ് അന്വേഷിക്കുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലി​െൻറ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ബാലകൃഷ്ണൻ നേരത്തേ താമസിച്ച തിരുവനന്തപുരം പേട്ട വലിയവീട് ലൈനിൽ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന തെളിവുകൾ ലഭിച്ചത്‌. ഇൗ വീട് പയ്യന്നൂരിലെ ഒരു അഭിഭാഷകയും ഭർത്താവും ചേർന്ന് കൃത്രിമ രേഖയുണ്ടാക്കി നിഷ എന്ന സ്ത്രീക്ക് വിൽപന നടത്തിയതായി തെളിഞ്ഞു. കോടികൾ വിലമതിക്കുന്ന വീടും സ്ഥലവും 19 ലക്ഷം രൂപക്ക് വിറ്റതായാണ് രേഖകളിൽ കാണുന്നതെന്ന് കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ അേന്വഷണസംഘം കണ്ടെത്തി. 1980ലാണ് ക്ഷേത്രത്തിൽവെച്ച് മരിച്ച ബാലകൃഷ്ണൻ ജാനകിയെ വിവാഹം കഴിച്ചതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, 1983ന് മുമ്പ് ക്ഷേത്രത്തിൽ വിവാഹ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ല. പെൻഷൻ ആവശ്യത്തിനെന്നു പറഞ്ഞപ്പോൾ ഇത് വിശ്വസിച്ച ക്ഷേത്ര അധികൃതർ ഒറിജിനൽ സർട്ടിഫിക്കറ്റ് നൽകിയത്രെ. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വില്ലേജ് ഓഫിസിൽനിന്ന് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നേടി പരിയാരത്തെ ആറ് ഏക്കർ സ്ഥലം കൈക്കലാക്കിയതും സ്ഥലം ജാനകി സഹോദരിക്ക് കൈമാറിയതെന്നുമാണ് പൊലീസിന് കിട്ടിയ വിവരം. ക്ഷേത്രത്തിൽനിന്ന് നൽകിയ വിവാഹസർട്ടിഫിക്കറ്റ് ഒറിജിനലാണെങ്കിലും വിവാഹം കഴിച്ചത് വിശ്വസിപ്പിക്കാൻ തയാറാക്കിയ ക്ഷണക്കത്ത് തട്ടിപ്പി​െൻറ നിർണായകതെളിവായി. ഇതോടെ ക്ഷേത്ര അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് രേഖ കൈക്കലാക്കിയതെന്നാണ് പൊലീസ് നിഗമനത്തിലെത്തിയിരിക്കുന്നത്. അഭിഭാഷകയുടെ സഹോദരി ജാനകിയെ ബാലകൃഷ്ണൻ വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയാണ് സ്വത്തുക്കൾ വിൽപന നടത്തിയതത്രെ. സഹകരണവകുപ്പിൽ ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച ബാലകൃഷ്ണ​െൻറ പെൻഷൻ ആനുകൂല്യങ്ങളും ഇവർ വ്യാജരേഖയിലൂടെ സ്വന്തമാക്കിയതായി ആരോപണമുണ്ട്. ഇക്കാര്യം തെളിയിക്കുന്നതിനായി അന്വേഷണസംഘം പെൻഷൻഭവനിലെ രേഖകളിൽ പരിശോധന നടത്തിവരുകയാണ്. അവിവാഹിതനായ ബാലകൃഷ്ണൻ 2011ലാണ് ദുരൂഹസാഹചര്യത്തിൽ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ മരിക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ചിലർ, കോഴിക്കോേട്ടക്കെന്നുപറഞ്ഞ് നിർബന്ധിച്ച് ഡിസ്ചാർജ്ചെയ്ത് കൊണ്ടുപോവുകയായിരുന്നുവെന്ന് തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കണ്ടെത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ മരിച്ചെങ്കിലും തളിപ്പറമ്പിലെ ബന്ധുക്കളെ അറിയിക്കാതെ സംസ്കരിക്കുകയായിരുന്നുവത്രെ. വ്യാജരേഖ ചമക്കാൻ കൂട്ടുനിന്ന അന്നത്തെ തഹസിൽദാറും വില്ലേജ് ഓഫിസറും ഉൾപ്പെടെ കേസിൽ പ്രതിയാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story