Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 9:29 AM GMT Updated On
date_range 29 July 2017 9:29 AM GMTപ്രതിഷേധ പ്രകടനം
text_fieldsതളിപ്പറമ്പ്: തിരുവനന്തപുരത്ത് പാർട്ടി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. എ.പി. ഗംഗാധരൻ, ടി.ടി. സോമൻ, എൻ.കെ.ഇ. ചന്ദ്രശേഖരൻ, പി. സുദർശൻ എന്നിവർ നേതൃത്വം നൽകി. സൗജന്യ നേത്രേരാഗ ക്യാമ്പ് നാളെ തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗിനു കീഴിലുള്ള ശാഖകളിൽ ജൂൈല 30 സേവനദിനമായി ആചരിക്കാൻ തീരുമാനിച്ചു. ശാഖാതലങ്ങളിൽ അന്നേദിവസം ശുചിത്വപ്രവർത്തനങ്ങൾ നടത്തും. കുണ്ടാംകുഴി വായനശാലയിൽ സൺറൈസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ രാവിലെ 9.30 മുതൽ സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും സംഘടിപ്പിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847951078, 8921514447 നമ്പറുകളിൽ ബന്ധപ്പെടണം. ആലോചനയോഗം ജില്ല െസക്രട്ടറി പി.സി. നസീർ ഉദ്ഘാടനം ചെയ്തു. എൻ.യു. ശഫീക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി. നൗഷാദ് വിഷയാവതരണം നടത്തി. മുസ്തഫ കുറ്റിക്കോൽ സ്വാഗതവും റഷീദ് പുളിംപറമ്പ് നന്ദിയും പറഞ്ഞു.
Next Story