Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 9:29 AM GMT Updated On
date_range 29 July 2017 9:29 AM GMTഇരിട്ടി^^കൊട്ടിയൂർ^^മൈസൂരു കെ.എസ്.ആർ.ടി.സി ബസ്റൂട്ട് മാറ്റരുത്
text_fieldsഇരിട്ടി--കൊട്ടിയൂർ--മൈസൂരു കെ.എസ്.ആർ.ടി.സി ബസ്റൂട്ട് മാറ്റരുത് കേളകം: കണ്ണൂരിൽ നിന്ന് തലശ്ശേരി, ഇരിട്ടി, കൊട്ടിയൂർ വഴി മൈസൂരുവിലേക്ക് യാത്ര നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിെൻറ റൂട്ട്മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേളകം കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കേളകം-കൊട്ടിയൂർ വഴി മൈസൂരുവിലേക്കുള്ള ഏക കെ.എസ്.ആർ.ടി.സി ബസ് സർവിസാണിത്. വിദ്യാർഥികളും വ്യാപാരികളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് മൈസൂരു, ബംഗളൂരു, ഭാഗങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. നിലവിൽ കേളകത്തെത്തി തിരിച്ചു ഇരിട്ടി-വീരാജ്പേട്ട വഴി പോകുന്ന സ്വകാര്യ ബസ് സർവിസ് മാത്രമാണ് ഏക ആശ്രയം. മാത്രമല്ല, പുലർച്ചെ 4 .30നു തലശ്ശേരിയിൽ എത്തിച്ചേരുന്നതുകൊണ്ട് രാവിലെ 4.45നു തിരുവനന്തപുരത്തേക്കുപോകുന്ന ജനശതാബ്ദി എക്‌സ്പ്രസ്, കണ്ണൂർ-ആലപ്പുഴ, കണ്ണൂർ-എറണാകുളം എക്‌സിക്യൂട്ടിവ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കും ഈ ബസ് ഏറെ ഉപകാരപ്രദമാണ്. രാവിലെ 11.15ന് കണ്ണൂരിൽനിന്ന് തുടങ്ങി തലശ്ശേരി, ഇരിട്ടി, കേളകം, കൊട്ടിയൂർ, മാനന്തവാടി വഴി മൈസൂരുവിലേക്കും രാത്രി തിരിച്ച് 10.30നു മൈസൂരുവിൽ നിന്നാരംഭിച്ച് ഇതേ റൂട്ടിൽ പുലർച്ചെ അഞ്ചിന് കണ്ണൂരിലും എത്തിച്ചേരുന്നതാണ് സർവിസ്. എന്നാൽ, ലാഭകരമായ ഈ റൂട്ട് മാറ്റാനാണ് ഇപ്പോൾ നീക്കം നടക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. ഇതു സംബന്ധിച്ച് സണ്ണി ജോസഫ് എം.എൽ.എക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകുമെന്ന് കേളകം കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. ഇ.ജി. റോയ്, ബിേൻറാ സി. കറുകയിൽ, സുരേഷ് കുമാർ, ജോർജ്കുട്ടി വാളുവെട്ടിക്കൽ എന്നിവർ പറഞ്ഞു. കർഷക പെൻഷൻ പുതുക്കണം കേളകം: കർഷക പെൻഷൻ ലഭിക്കുന്ന മുഴുവൻ കർഷകരും 2017---18 വർഷത്തെ നികുതി ശീട്ട്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം കൃഷിഭവനിൽ നേരിട്ടെത്തി രേഖകൾ സമർപ്പിച്ച് പെൻഷൻ പുതുക്കണമെന്ന് കേളകം കൃഷിഭവൻ അധികൃതർ അറിയിച്ചു. വാർധക്യകാല പെൻഷൻ വാങ്ങുന്നവർക്കും കർഷക െപൻഷൻ വാങ്ങാൻ അർഹതയുണ്ട്.
Next Story