Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 9:23 AM GMT Updated On
date_range 29 July 2017 9:23 AM GMTമലയാളത്തിളക്കം പദ്ധതി: പഞ്ചായത്ത്തല പ്രഖ്യാപനം
text_fieldsപാപ്പിനിശ്ശേരി: മലയാളത്തിളക്കം പദ്ധതിയുടെ ആദ്യ പഞ്ചായത്ത്തല പ്രഖ്യാപനം അരോളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാസ്റ്റർപ്ലാൻ തയാറാക്കുന്നതുപോലെതന്നെ അക്കാദമിക് ഉന്നതിക്കും മാസ്റ്റർപ്ലാനുകൾ തയാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്താണ് ജില്ലയിലെ ആദ്യ മലയാളത്തിളക്കം നടപ്പാക്കിയ പഞ്ചായത്തായി മാറിയത്. മാതൃഭാഷയിൽ പിന്നാക്കംനിൽക്കുന്ന യു.പി വിഭാഗം വിദ്യാർഥികളെ കണ്ടെത്തി ഏറ്റവും നല്ല പരിഹാരബോധനപ്രക്രിയ നൽകി ഉയർന്ന നിലവാരത്തിൽ എത്തിക്കുന്ന പദ്ധതിയാണിത്. ഇതിനായി പൊതു വിദ്യാഭ്യാസവകുപ്പിെൻറ സഹായത്തോടെ എസ്.എസ്.എയാണ് പഠന സംവിധാനമൊരുക്കിയത്. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ അധ്യക്ഷതവഹിച്ചു. എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ പി.വി. പുരുഷോത്തമൻ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയപാലൻ, ഡി.ഡി.ഇ എം. ബാബുരാജ്, ജില്ല പഞ്ചായത്തംഗം പി.പി. ഷാജിർ, ടി.പി. വേണുഗോപാലൻ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഹെലൻ, ടി. അജയൻ, കെ.പി.വി. സതീഷ്കുമാർ, എ.വി. പാർഥസാരഥി എന്നിവർ സംസാരിച്ചു. പ്രതിഷേധപ്രകടനം കണ്ണപുരം: തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണെൻറ വീടും പാർട്ടി ഓഫിസും ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം കണ്ണപുരത്ത് പ്രതിഷേധപ്രകടനം നടത്തി. എൻ. ശ്രീധരൻ, കെ.വി. ശ്രീധരൻ, ടി.വി. ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി. അനുസ്മരണവും ദുആ മജ്ലിസും പാപ്പിനിശ്ശേരി: അസ്അദിയ്യ ഫൗണ്ടേഷൻ റഫീഖ് അസ്അദി അനുസ്മരണവും ദുആ മജ്ലിസും നടത്തി. അസ്അദിയ്യ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണയോഗം സമസ്ത ഉപാധ്യക്ഷൻ പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാർ ഉദ്ഘാടനംചെയ്തു. എസ്.കെ. ഹംസഹാജി അധ്യക്ഷതവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ യൂസുഫ് ബാഖവി അനുസ്മരണപ്രഭാഷണം നടത്തി. യൂസുഫ് ബാഖവി കണ്ണപുരം, എ.കെ. അബ്ദുൽ ബാഖി----------, അബ്ദുന്നാസിർ ഹൈതമി, ഇസ്ഹാഖ് അസ്അദി മാണിയൂർ, നൗഫൽ അസ്അദി അബൂദബി, അനസ് അസ്അദി ഏഴോം, ശാദുലി അസ്അദി മാങ്കടവ്, മനാഫ് അസ്അദി തുടങ്ങിയവർ സംസാരിച്ചു. ദുആ മജ്ലിസിന് അബ്ദുൽ ഖാദർ ഫൈസി നേതൃത്വം നൽകി.
Next Story