Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ചുവയസ്സുകാരിയെ...

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച്​ മുങ്ങിയ പ്രതി പിടിയിൽ

text_fields
bookmark_border
കണ്ണൂർ സിറ്റി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് രണ്ടുവർഷത്തോളം ഒളിവിലായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി പള്ളിവിളാകം പുരയിൽ ജോൺ ബ്രിട്ടാസിനെ (44) അറസ്റ്റ്ചെയ്തു. 2015ൽ ആയിക്കരയിൽ അഞ്ചുവയസ്സുള്ള ബാലികയെ പീഡിപ്പിച്ചു മുങ്ങിയ ഇയാളെ പൂന്തുറയിൽവെച്ചാണ് കണ്ണൂർ സിറ്റി എസ്.ഐ ദിനേശ​െൻറ നേതൃത്വത്തിലുള്ള പൊലീസ്സംഘം അറസ്റ്റ്ചെയ്തത്. മത്സ്യത്തൊഴിലാളിയായിരുന്ന പ്രതി ആയിക്കരയിൽ താമസിച്ചുവരവെ അയൽവാസിയായ ബാലികയെ ടി.വി കാണിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തറിഞ്ഞതോടെ മുങ്ങിയ ഇയാൾ പലയിടങ്ങളിലായി ഒളിവിലായിരുന്നു. ഇയാൾ പൂന്തുറയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈബർസെല്ലി​െൻറ സഹായത്തോടെയാണ് കണ്ടെത്തിയത്. അന്വേഷണസംഘത്തിൽ സീനിയർ സി.പി.ഒമാരായ മുനീർ, അജയൻ എന്നിവരുമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story