Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:51 AM GMT Updated On
date_range 28 July 2017 9:51 AM GMTപയ്യന്നൂരിൽ വീണ്ടും എ.ടി.എം തകർത്ത് കവർച്ചാശ്രമം
text_fieldsപയ്യന്നൂർ: പയ്യന്നൂർ നഗരത്തിൽ വീണ്ടും എ.ടി.എം തകർത്ത് കവർച്ചാശ്രമം. പുതിയ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കോർപറേഷൻ ബാങ്ക് എ.ടി.എമ്മാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ തകർത്ത് കവർച്ചാശ്രമം നടത്തിയത്. രാവിലെ പണമെടുക്കാനെത്തിയവരാണ് എ.ടി.എം യന്ത്രം തകർത്തനിലയിൽ കണ്ടത്. ഉടൻ ബാങ്ക് അധികൃതരെയും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. രണ്ടുമണിയോടെ മുഖംമറച്ച യുവാവ് ചുറ്റികയുമായി കൗണ്ടറിൽ കയറി യന്ത്രം തകർക്കുന്നത് നിരീക്ഷണകാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇത് പരിശോധിച്ചുവരുകയാണ്. പണം നഷ്ടപ്പെട്ടിട്ടില്ല. വിവരമറിഞ്ഞ് എസ്.ഐ കെ.പി. ഷൈനും സംഘവും കണ്ണൂരിൽനിന്ന് വിരലടയാളവിദഗ്ധരുമെത്തി തെളിവെടുത്തു. രണ്ടാഴ്ച മുമ്പ് പെരുമ്പയിലുള്ള ഫെഡറൽ ബാങ്ക് എ.ടി.എം കൗണ്ടറും തകർത്തിരുന്നു.
Next Story