Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:47 AM GMT Updated On
date_range 28 July 2017 9:47 AM GMTഡി.ഇ.ഒ ഒാഫിസ് ജീവനക്കാരെൻറ മരണം: ബന്ധുക്കൾക്ക് സംശയം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു
text_fieldsകാസര്‍കോട്: വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ ലോഡ്ജ് കെട്ടിടത്തിനു മുകളിൽനിന്ന് വീണുമരിച്ച സംഭവത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ച കാസർകോട് പൊലീസ് ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഡി.ഇ.ഒ ഓഫിസിലെ യു.ഡി ക്ലര്‍ക്ക് കണ്ണൂര്‍ പാട്യം പത്തായക്കുന്നിലെ ടി.കെ. ഗിരിധര്‍ (40) ആണ് ബുധനാഴ്ച രാത്രി കാസർകോട് കറന്തക്കാട് അശ്വനി നഗറിലെ മാലി ടൂറിസ്റ്റ് ഹോമിെൻറ ബാൽക്കണിയിൽനിന്ന് വീണുമരിച്ചത്. ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജെൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. മരിച്ച ഗിരിധറിനൊപ്പം വീണനിലയിൽ കണ്ട മായിപ്പാടി ഡയറ്റിലെ ക്ലര്‍ക്ക് തിരുവനന്തപുരം സ്വദേശി പ്രദീഷ് (35) പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിെൻറ ഇടുപ്പെല്ലിനാണ് ക്ഷതം സംഭവിച്ചത്. വിദ്യാഭ്യാസ വകുപ്പിലെ ഉേദ്യാഗസ്ഥരാണ് ലോഡ്ജ് മുറിയിൽ ഇവരോടൊപ്പമുണ്ടായിരുന്നത്. മരിച്ച ഗിരിധറും പരിക്കേറ്റ പ്രദീഷും കൈയിൽ ഗ്ലാസുമായി രണ്ടാം നിലയിലേക്ക് കയറിപ്പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ചെരിപ്പുകൾ ഉൗരിയിട്ട് ബാൽക്കണിയുടെ തിട്ടയിൽ ഇരുന്ന് സംസാരിക്കുേമ്പാൾ പിറകിലോട്ട് മറിഞ്ഞുവീണാണ് ഗിരിധർ മരിച്ചതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. വീഴുേമ്പാൾ പിടിക്കാൻ ശ്രമിച്ച പ്രദീഷ്, ഗിരിധറിെൻറ മേൽ വീഴുകയായിരുന്നു. അതുകൊണ്ടാണ് വീഴ്ചയുടെ ആഘാതം കുറഞ്ഞതെന്ന് പൊലീസ് കരുതുന്നു. ഏഴുപേരാണ് മുറിയിലുണ്ടായിരുന്നത്. പരേതനായ ഗോവിന്ദൻ-ലീല ദമ്പതികളുടെ മകനാണ് മരിച്ച ഗിരിധർ. ഭാര്യ: ശ്രുതി. മക്കള്‍: ഹരിനന്ദ, ദേവാനന്ദ, ശ്രേയ (മൂവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ശ്രീകല, ബിന്ദു, പരേതയായ സവിത.
Next Story