Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:39 AM GMT Updated On
date_range 28 July 2017 9:39 AM GMT'ലൈവ്' ആദരിക്കൽ നാളെ
text_fieldsതൃക്കരിപ്പൂർ: ലൈറ്റ്സം ഇനീഷ്യേറ്റിവ് ഫോർ വില്ലേജ് എംപവർമെൻറ്- (ലൈവ്) തൃക്കരിപ്പൂരിെൻറ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന പരിപാടിയിൽ പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇളമ്പച്ചി ഫായിക്ക കൺവെൻഷൻ സെൻററിൽ ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് പരിപാടി. തൃക്കരിപ്പൂർ പഞ്ചായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ലൈവ് തൃക്കരിപ്പൂർ. 2013 മുതൽ പ്രവർത്തിച്ചുവരുന്ന ലൈവിനു വിദ്യാർഥികളും രക്ഷിതാക്കളുമടക്കം ആയിരത്തിലധികംപേർ ഗുണഭോക്താക്കളായുണ്ട്. കോച്ചിങ് ക്ലാസുകൾ, കരിയർ കൗൺസലിങ്, രക്ഷിതാക്കൾക്കുള്ള ബോധവത്കരണപരിപാടികൾ, ജീവിത നൈപുണി പരിശീലനം, സിവിൽ സർവിസ് പ്രേരണാപദ്ധതി എന്നിവ സംഘടനയുടെ പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ്. വാർത്താസമ്മേളനത്തിൽ സത്താർ വടക്കുമ്പാട്, എ.സി. അത്താവുല്ല, ഷൗക്കത്തലി അക്കാളത്ത്, മുസ്തഫ ഉദിനൂർ, ശരീഫ് കോളേത്ത്, നബീൽ വടക്കെകൊവ്വൽ എന്നിവർ പങ്കെടുത്തു.
Next Story