Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:32 AM GMT Updated On
date_range 28 July 2017 9:32 AM GMTമോദിയും പിണറായിയും പാർട്ടി അജണ്ടകൾ അടിച്ചേൽപിക്കുന്നു ^ഉമ്മൻ ചാണ്ടി
text_fieldsമോദിയും പിണറായിയും പാർട്ടി അജണ്ടകൾ അടിച്ചേൽപിക്കുന്നു -ഉമ്മൻ ചാണ്ടി ഇരിട്ടി: നാടിെൻറ പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഭരണസ്വാധീനമുപയോഗിച്ച് നരേന്ദ്ര മോദിയും പിണറായിയും തങ്ങളുടെ പാർട്ടി അജണ്ടകൾ ജനങ്ങളുടെമേൽ അടിച്ചേൽപിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇന്ദിരാഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി നടത്തുന്ന കോൺഗ്രസ് ബൂത്ത്തല കുടുംബസംഗമത്തിെൻറ ഇരിട്ടി ബ്ലോക്ക്തല ഉ്ഘാടനം തന്തോട് ബൂത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സർക്കാറും യു.ഡി.എഫ് സർക്കാറും കൊണ്ടുവന്ന പദ്ധതികളുടെ തുടർ പ്രവർത്തനവും ഉദ്ഘാടനവുമല്ലാതെ പുതുതായി ഒരു പദ്ധതിയും ആരംഭിച്ചിട്ടില്ല. റേഷെൻറയും നോട്ടിെൻറയും അവസാനം ജി.എസ്.ടിയുടെയും പേരിൽ ജനങ്ങളെ ഇരു സർക്കാറുകളും ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ബി.ജെ.പി അവർക്ക് ഭരണതലത്തിൽ സ്വാധീനമില്ലാത്ത കേരളത്തിൽ പോലും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബൂത്ത് പ്രസിഡൻറ് ജെയിംസ് കടമ്പൻചിറ അധ്യക്ഷത വഹിച്ചു. നീറ്റ് പരീക്ഷ റാങ്ക് ജേതാവ് ഡെറിക്ക് ജോസഫിനെ ഉമ്മൻ ചാണ്ടി അനുമോദിച്ചു. സണ്ണി ജോസഫ് എം.എൽ.എ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. എ.ഐ.സി.സി വക്താവ് ഷമ്മ അഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, ഡി.സി.സി നേതാക്കളായ പടിയൂർ ദാമോദരൻ, ചന്ദ്രൻ തില്ലങ്കേരി, ഡെയ്സി മാണി, ജെയ്സൺ കാരക്കാട്ട്, ബ്ലോക്ക് പ്രസിഡൻറ് തോമസ് വർഗീസ്, മണ്ഡലം പ്രസിഡൻറ് ഷൈജൻ ജേക്കബ്, വിജയൻ ചാത്തോത്ത്, മാത്യു ജോസഫ്, ഡെന്നീസ് തോമസ് എന്നിവർ സംസാരിച്ചു.
Next Story