Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ഷീര കര്‍ഷക സംഗമം

ക്ഷീര കര്‍ഷക സംഗമം നാളെ

text_fields
bookmark_border
ഇരിട്ടി: മണിക്കടവ് ക്ഷീരവികസന യൂനിറ്റ് ക്ഷീര സംഗമം ശനിയാഴ്ച കാലാങ്കി സ​െൻറ് ജോസഫ് പള്ളി പാരിഷ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടക്കും. ഉദ്ഘാടന സമ്മേളനം രാവിലെ 10ന് ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ലിസി ജോസഫ് ഉദ്ഘാടനം ചെയ്യും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മേഴ്സി ജോസഫ് അധ്യക്ഷത വഹിക്കും. സെമിനാര്‍, പൊതു സമ്മേളനം എന്നിവയും നടക്കും. വാർത്തസമ്മേളനത്തില്‍ ഫിലിപ്പ് കയ്യൂന്ന്പാറ, ഷാജി പൂപ്പള്ളി, രാഗി എസ്. മണി, ജോസഫ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story