Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:23 AM GMT Updated On
date_range 28 July 2017 9:23 AM GMTമട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്; നിരീക്ഷകരെ നിയമിച്ചു
text_fieldsകണ്ണൂർ: മട്ടന്നൂർ നഗരസഭയിലേക്ക് ആഗസ്റ്റ് എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിെൻറ നിരീക്ഷകനായി പി. ബാലകിരണിനെയും തെരഞ്ഞെടുപ്പു ചെലവുകളുടെ നിരീക്ഷകനായി ധനകാര്യ അഡീഷനൽ സെക്രട്ടറി ജെയിംസ് ജോസഫിനെയും നിയമിച്ചു. ജൂലൈ 24 മുതൽ ആഗസ്റ്റ് 10 വരെയാണ് നിയമനം. വോട്ടെടുപ്പിനു മുന്നോടിയായി നഗരസഭയിലെ 35 വാർഡുകളിലെയും പൊതുവായ വിവരങ്ങൾ വിലയിരുത്തി സമാധാനപരവും സുഗമവുമായി തെരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയാക്കുന്നതിന് പൊതുനിരീക്ഷകൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പുചെലവ് കമീഷൻ നിഷ്കർഷിച്ച 30,000 രൂപയിൽ അധികരിക്കുന്നില്ല എന്ന് നിരീക്ഷകനും ഉറപ്പുവരുത്തും. തെരഞ്ഞെടുപ്പു സംബന്ധിച്ച് ആക്ഷേപങ്ങളും സംശയങ്ങളും ഉള്ളവർക്ക് നിരീക്ഷകരായ ബാലകിരൺ -9496922022, ജെയിംസ് ജോസഫ് -9446904754 എന്നിവരെ ബന്ധപ്പെടാം. വോട്ട്ചെയ്യാൻ അവധി നൽകണം കണ്ണൂർ: നഗരസഭ തെരഞ്ഞെടുപ്പ് ദിവസം തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു. പൊതു -- സ്വകാര്യമേഖലയിലുള്ള വാണിജ്യ - വ്യവസായ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഈ ദിവസത്തെ വേതനം കുറവ് ചെയ്യുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാൻ പാടില്ലെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് കമീഷൻ അറിയിച്ചു.
Next Story