Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:14 AM GMT Updated On
date_range 28 July 2017 9:14 AM GMTപകർച്ചപ്പനി തടയുന്നതിൽ സർക്കാർ പരാജയം ^ഉമ്മൻ ചാണ്ടി
text_fieldsപകർച്ചപ്പനി തടയുന്നതിൽ സർക്കാർ പരാജയം -ഉമ്മൻ ചാണ്ടി പേരാവൂർ: പകർച്ചപ്പനി തടയുന്നതിലും റേഷൻകാർഡ് വിതരണം പൂർത്തിയാക്കുന്നതിലും ഈ സർക്കാർ പരാജയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് പേരാവൂർ ബ്ലോക്ക്തല ഇന്ദിര ഗാന്ധി ജന്മശതാബ്ദി വാർഷികാഘോഷം എടതൊട്ടി കൊട്ടയാടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് സിബി ജോസഫ് അധ്യക്ഷതവഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ സണ്ണിജോസഫ് എം.എൽ.എ ആദരിച്ചു. പ്രിയദർശിനി അവാർഡ് വിതരണം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി നിർവഹിച്ചു. ഡോ. ഷമ മുഹമ്മദ്, ചന്ദ്രൻ തില്ലങ്കേരി, ബൈജു വർഗീസ്, സജിത മോഹനൻ, കെ.കെ. സജീവൻ, കെ.പി. നമേഷ്, ലൈസ ആൻറണി, വി. രാജു തുടങ്ങിയവർ സംസാരിച്ചു.
Next Story