Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:50 AM GMT Updated On
date_range 27 July 2017 9:50 AM GMTകോൺഗ്രസും ബി.ജെ.പിയും വിട്ടുനിന്നു; കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരായ അവിശ്വാസനീക്കം പൊളിഞ്ഞു
text_fieldsകാസർകോട്: കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഒമ്പത് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചതിനാൽ ചർച്ചചെയ്യാനായില്ല. സി.പി.എമ്മിൽനിന്ന് കോൺഗ്രസ് ഭരണം പിടിച്ചെടുത്ത പഞ്ചായത്തിൽ ബി.ജെ.പി അംഗമായ വൈസ് പ്രസിഡൻറിനെതിരായ അവിശ്വാസപ്രമേയം അംഗങ്ങളുടെ ക്വാറം തികയാത്തതിനാൽ അസാധുവായി. വൈസ്പ്രസിഡൻറ് പി. ദാമോദരനെതിരെ സി.പി.എം അംഗങ്ങളായ എൻ.ടി. ലക്ഷ്മി, കെ.എൻ. രാജൻ, പി. ദിവാകരൻ, പി. ഗോപിനാഥൻ, കെ. മണികണ്ഠൻ, ഒാമന ബാലകൃഷ്ണൻ എന്നിവരാണ് അവിശ്വാസത്തിന് നോട്ടിസ് നൽകിയത്. വർഷങ്ങളായി സി.പി.എമ്മിെൻറ കുത്തകയായി കരുതപ്പെട്ടിരുന്ന പഞ്ചായത്തിലെ പ്രസിഡൻറ് സ്ഥാനം ബി.ജെ.പിയുടെ പിന്തുണയോടെയാണ് കോൺഗ്രസ് അംഗമായിരുന്ന പി.ജെ. ലിസി തോമസ് കഴിഞ്ഞ ഡിസംബറിൽ പിടിച്ചെടുത്തത്. ഇതേതുടർന്ന് ലിസി തോമസ് ഉൾപ്പെടെ കോൺഗ്രസ് പ്രതിനിധികളായ നാലുപേരെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. 16 അംഗങ്ങളുള്ള ഭരണസമിതിയിൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട നാലുപേരും മൂന്ന് ബി.ജെ.പി അംഗങ്ങളും ആർ.എസ്.പി അംഗവും സ്വതന്ത്രനുമാണ് അവിശ്വാസപ്രമേയം ചർച്ചചെയ്യാൻ വിളിച്ചുേചർത്ത യോഗത്തിൽനിന്ന് വിട്ടുനിന്നത്. സി.പി.എമ്മിലെ ആറ് അംഗങ്ങളും ഒരു സി.പി.െഎ അംഗവും മാത്രമാണ് ഇന്നലെ യോഗത്തിനെത്തിയത്.
Next Story