Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:47 AM GMT Updated On
date_range 27 July 2017 9:47 AM GMTഅഗതിമന്ദിരത്തിലെ അമ്മമാർ സിനിമ കാണാനെത്തി; ദൃക്സാക്ഷികളായി അഭിനേതാക്കളും
text_fieldsകണ്ണൂർ: കള്ളനും തൊണ്ടിമുതലിനും പിറകെയോടുന്ന പൊലീസുകാരായി തകർത്തഭിനയിച്ച കണ്ണൂരിലെ യഥാർഥ പൊലീസുകാർക്കൊപ്പം അഗതിമന്ദിരങ്ങളിലെ അന്തേവാസികൾ സിനിമ കണ്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ കാണാനാണ് ജില്ല പൊലീസ് മേധാവിക്കും സിനിമയിൽ വേഷമിട്ടവർക്കുമൊപ്പം ഉറ്റവരാൽ ഉപേക്ഷിക്കെപ്പട്ടവരുമെത്തിയത്. പടന്നപ്പാലം സവിത ഫിലിം സിറ്റിയിൽ സിനിമ കാണുന്നതിനായി അഴീക്കോട് വയോജനമന്ദിരം, തോട്ടട അപൂർവാശ്രമം, േമേലചൊവ്വ പ്രത്യാശഭവൻ, അമല ഭവൻ എന്നിവിടങ്ങളിൽനിന്നായി 112 പേരാണ് എത്തിയത്. രണ്ടാഴ്ചമുമ്പ് മാങ്ങാട്ടുപറമ്പിലെ പാസിങ് ഒൗട്ട് പരേഡിൽ തെൻറ സഹപ്രവർത്തകർ അഭിനയിച്ച സിനിമ ജോലിത്തിരക്കുകാരണം കാണാൻ കഴിയാത്തതിെൻറ വിഷമം എസ്.പി ജി. ശിവവിക്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ് അഭിനേതാക്കൾ ഉൾപ്പെടെ എല്ലാവരും ഒരുമിച്ച് സിനിമ കാണാൻ തീരുമാനിച്ചത്. ബന്ധുക്കൾ ഉപേക്ഷിച്ച്, വയോജനകേന്ദ്രങ്ങളിൽ കഴിയുന്നവരെക്കൂടി കൂട്ടാമെന്ന് ആശയമുയർന്നതോടെ പൊലീസ് അസോസിയേഷനുകളും ഇതിനായി ഒന്നിച്ചു. എല്ലാവർക്കും ടിക്കറ്റുകളെടുത്തതും പൊലീസുകാർതന്നെ. മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ കമാൻഡൻറ് സഞ്ജയ്കുമാർ ഗുരുഡിൻ, എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറ് വി. സാഗുൽ, എന്നിവർക്കൊപ്പം അഭിനേതാക്കളായ സ്പെഷൽ ബ്രാഞ്ച് എ.എസ്.െഎ പി. ശിവദാസൻ, സഞ്ജയ് കണ്ണാടിപ്പറമ്പ്, സദാനന്ദൻ ചേപ്പറമ്പ്, അരവിന്ദ് എന്നിവരും സിനിമ കാണാനെത്തി. അഭിനയിച്ചവരുടെ അടുത്തിരുന്ന് സിനിമ കാണാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് എല്ലാവരും മടങ്ങിയത്.
Next Story