Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:41 AM GMT Updated On
date_range 2017-07-27T15:11:59+05:30കുത്തകകളുടെ വഴിയിൽ 'റേഞ്ച് ഒൗട്ടാ'യി ബി.എസ്.എൻ.എൽ
text_fieldsഷമീർ ഹമീദലി കണ്ണൂർ: പ്ലാനുകളുടെ പെരുമഴയുമായി മറ്റ് മൊബൈൽ കമ്പനികളോട് മത്സരിക്കുന്ന പൊതുേമഖലാസ്ഥാപനമായ ബി.എസ്.എൻ.എൽ സ്വന്തം വരിക്കാരുടെ പരാതികൾക്ക് മുന്നിൽ വിയർക്കുന്നു. വിളിച്ചാൽ വ്യക്തമായി കിട്ടാത്തതും വേഗതകുറഞ്ഞ ഇൻറർനെറ്റും ബി.എസ്.എൻ.എൽ ഉപഭോക്താക്കളെ വട്ടംകറക്കുകയാണ്. 4ജി പ്ലസ് വേഗത്തിൽ വൈഫൈ ഹോട് സ്പോട് സംവിധാനം ഉടൻ പ്രാബല്യത്തിൽ വരാനിരിക്കെ, മൊബൈലിൽ എപ്പോൾ വേഗതയുള്ള ഇൻറർനെറ്റ് ഉപയോഗിക്കാനാവുമെന്നാണ് ചോദ്യം. നിലവിൽ 3ജി വേഗത മാത്രമാണ് ബി.എസ്.എൻ.എൽ നൽകിവരുന്നത്. ഇതുതന്നെ വളരെ അപൂർവമായേ ലഭിക്കാറുള്ളൂ എന്ന് ഉപയോക്താക്കൾ. റിലയൻസ് ജിയോയുെട കടന്നുവരവോടെയാണ് മൊബൈൽ സേവനദാതാക്കൾ ഇൻറർനെറ്റിന് പുതിയ പ്ലാനുകളുമായി രംഗത്തെത്തിയത്. ഇൗ കടന്നുവരവും തുടർന്നുണ്ടായ മത്സരവും ബി.എസ്.എൻ.എല്ലിനെയും പുതിയ പ്ലാനുകളുമായി രംഗത്തെത്തിച്ചു. മറ്റു സേവനദാതാക്കൾ പണം വാരിയിരുന്നത് ഡാറ്റാ വിൽപനയിലൂടെയായിരുന്നു. സ്വകാര്യകമ്പനികൾ വരുമാനത്തിെൻറ 60 മുതൽ 70 ശതമാനം വരെ ഡാറ്റാ വിൽപനയിലൂടെയാണ് നേടിയിരുന്നത്. 30 മുതൽ 40 ശതമാനം വരെ മാത്രമാണ് ഫോൺ വിളികളിലൂടെ വരുമാനം ലഭിച്ചിരുന്നത്. എന്നാൽ, ബി.എസ്.എൻ.എല്ലിൽ ഇൗ കണക്കുകൾ നേരെ വിപരീതമാണെന്ന് അധികൃതർ പറഞ്ഞു. അതിനാൽ ജിയോയുടെ വരവ് തങ്ങളെ ബാധിച്ചിട്ടില്ല. അതേസമയം, ഒേട്ടറെ ആസ്തികളും സംവിധാനങ്ങളുമുള്ള ബി.എസ്.എൻ.എല്ലിനെ വിഴുങ്ങുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്നാണ് ജീവനക്കാരുടെ ആശങ്ക. ഇൻറർനെറ്റ് സംബന്ധിച്ച പരാതികളാണ് ഉപഭോക്താക്കളിൽനിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്നതെന്ന് കണ്ണൂർ ബി.എസ്.എൻ.എൽ മൊബൈൽ ആൻഡ് മാർക്കറ്റിങ് വിഭാഗത്തിലെ ഉന്നതൻ 'മാധ്യമ'ത്തോട് പറഞ്ഞു. തിരക്കേറിയ സമയങ്ങളിലാണ് നെറ്റ് വേഗത കുറയുന്നത്. പുതിയ ഒാഫറുകളും ഉപഭോക്താക്കളും വർധിച്ചതാണ് ഇതിനു കാരണം. ഇതു പരിഹരിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story