Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:38 AM GMT Updated On
date_range 27 July 2017 9:38 AM GMTകാർമലാരം റെയിൽവെ സ്റ്റേഷനോട് അവഗണന
text_fieldsകാർമലാരം റെയിൽവേ സ്റ്റേഷനോട് അവഗണന; നടപടിയില്ലെങ്കിൽ പ്രത്യക്ഷ സമരമെന്ന് മലയാളികൾ ബംഗളൂരു: കാർമലാരം റെയിൽവേ സ്റ്റേഷനോട് അധികൃതർ തുടരുന്ന അവഗണന മൂലം ദുരിതത്തിലാവുന്നത് ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ. ബെലന്തൂർ മുതൽ സർജാപൂർ വരെയുള്ള ഭാഗങ്ങളിലായി എണ്ണായിരത്തോളം മലയാളി കുടുംബങ്ങളാണ് ഇൗ സ്റ്റേഷനെ ആശ്രയിച്ച് കഴിയുന്നത്. കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ് ഇല്ലാത്തതിനാൽ നാട്ടിലേക്ക് ദുരിതയാത്രയാണ്. സദാനന്ദ ഗൗഡ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ കാർമലാരം ഫാമിലി വെൽഫെയർ അസോസിയേഷെൻറ നേതൃത്വത്തിൽ നൽകിയ നിവേദനങ്ങൾക്ക് ഇതുവരെ അനുകൂല നടപടിയൊന്നുമുണ്ടായില്ല. മാറിവന്ന മന്ത്രിക്കും സോണൽ അധികൃതർക്കും നൽകിയ നിവേദനങ്ങളും വെളിച്ചം കണ്ടില്ല. കാർമലാരം റെയിൽവേ സ്റ്റേഷനോടും മലയാളി യാത്രക്കാരോടുമുള്ള ദക്ഷിണ-പശ്ചിമ റെയിൽവേയുടെ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകാനാണ് തീരുമാനമെന്ന് കാർമലാരം ഫാമിലി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ 'മാധ്യമ'ത്തോട് പറഞ്ഞു. കാർമലാരം എന്ന സ്ഥലവും മലയാളികളുമായി ഏറെ ബന്ധമുണ്ട്. കേരളത്തിൽനിന്നുള്ള ക്രിസ്തീയ പ്രവർത്തകരായ കാർമലൈറ്റുകളുടെ സാന്നിധ്യംകൊണ്ടാണ് ഇൗ സ്ഥലത്തിന് ആ പേര് വീണത്. പിന്നീട് തൊഴിൽ തേടിയെത്തിയവരും മറ്റുമായി ഇപ്പോൾ കാർമലാരത്തും പരിസര പ്രദേശങ്ങളിലും നിരവധി മലയാളി കുടുംബങ്ങളാണുള്ളത്. എച്ച്.എസ്.ആർ ലേഒൗട്ട്, കോറമാല, ബി.ടി.എം ലേഒൗട്ട്, മാറത്തഹള്ളി, എച്ച്.എ.എൽ, ഇലക്ട്രോണിക് സിറ്റി മുതലായ ഭാഗങ്ങളിൽനിന്നുള്ളവർ ഇൗ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, കേരളത്തിലേക്ക് രാത്രിയും പകലുമായി ഒാരോ ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. രാവിലെ പുറപ്പെടുന്ന ബംഗളൂരു- എറണാകുളം ഇൻറർസിറ്റി സൂപ്പർ ഫാസ്റ്റ്, രാത്രി പുറപ്പെടുന്ന യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് എന്നിവക്കാണ് സ്റ്റോപ്പുള്ളത്. ഇവയാകെട്ട ഒന്ന് കേരളത്തിെൻറ തെക്കോട്ടും മറ്റൊന്ന് വടക്കോട്ടുമാണുള്ളത്. മറ്റു ട്രെയിനുകളിൽ യാത്രചെയ്യേണ്ടവർക്ക് സിറ്റി റെയിൽവേ സ്റ്റേഷൻ, ബാനസ്വാഡി, യശ്വന്ത്പൂർ തുടങ്ങിയ സ്റ്റേഷനുകളിലെത്തണം. ഇത് സമയനഷ്ടവും ധനനഷ്ടവുമുണ്ടാക്കും. യശ്വന്ത്പൂർ- കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്, നാഗർകോവിൽ - കാക്കിനാട് ശേഷാദ്രി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കുകൂടി കാർമലാരത്ത് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കാർമലാരം ഫാമിലി വെൽഫെയർ അസോസിയേഷെൻറ ഇടപെടലിലൂടെ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണം, റിസർവേഷൻ കൗണ്ടർ എന്നിവ യാഥാർഥ്യമായിരുന്നു. വെയ്റ്റിങ് ഷെഡ് നിർമാണം പൂർത്തിയായി വരുന്നുമുണ്ട്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാനും സദാ തിരക്കേറിയ റെയിൽവേക്രോസിൽ മേൽപാലം പണിയാനും ആവശ്യപ്പെട്ട് ഗതാഗത മന്ത്രി, റെയിൽവേ മന്ത്രി, ഡിവിഷനൽ മാനേജർ, എന്നിവർക്ക് വീണ്ടും നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് അസോസിയേഷൻ ഭാരവാഹികൾ. എന്നിട്ടും നടപടിയായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. പാസഞ്ചർ ട്രെയിനുകൾ ൈവകിയോടുന്നതിലും റെയിൽവേ ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നതിലും പ്രതിഷേധിച്ച് നാട്ടുകാരും യാത്രക്കാരും ചേർന്ന് രണ്ടാഴ്ച മുമ്പ് ട്രെയിൻ തടയൽ സമരം നടത്തിയിരുന്നു. -പടം- karmelaram: കാർമലാരം റെയിൽവേ സ്റ്റേഷൻ ബൈജൂസ് ആപ്പിൽ ചൈനീസ് കമ്പനി 200 കോടി മുതൽമുടക്കും ബംഗളൂരു: ഒാൺലൈൻ ട്യൂഷൻ ആപ്ലിക്കേഷനായ ബൈജൂസിൽ ചൈനീസ് കമ്പനി 200 കോടി മുതൽമുടക്കുന്നു. ചൈനയിലെ ഇൻറർനെറ്റ് സേവന ദാതാക്കളായ ടെൻസൻറ് ഹോൾഡിങ്സ് ലിമിറ്റഡാണ് മലയാളിയായ ബൈജു രവീന്ദ്രൻ സി.ഇ.ഒ ആയ കമ്പനിക്കുവേണ്ടി വൻതുക നിക്ഷേപം നടത്തുന്നത്. ഫേസ്ബുക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്, ഭാര്യ ഡോ.പ്രസില്ല ചാൻ എന്നിവരുടെ കമ്പനിയായ സെസി നേരത്തേ 335 കോടി ബൈജൂസ് ആപ്പിൽ മുതൽ മുടക്കിയിട്ടുണ്ട്. കൂടുതൽ ഫലപ്രദമാർന്ന ട്യൂട്ടർ ആപ്പുകൾ പുറത്തിറക്കാൻ പുതിയ നിക്ഷേപം കൊണ്ട് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാപക സി.ഇ.ഒ ബൈജു രവീന്ദ്രൻ പറഞ്ഞു. അമേരിക്കയിലെ ട്യൂട്ടർ വിസ്ത, എജുറൈറ്റ് എന്നീ ഒാൺലൈൻ ട്യൂഷൻ ബ്രാൻഡുകളെ ബൈജൂസ് ആപ് ഇൗയിടെ ഏറ്റെടുത്തിരുന്നു. നിലവിൽ 500 കോടി ആസ്തിയുള്ള ആപ്പിന് വിവിധ രാജ്യങ്ങളിലായി 80 ലക്ഷം ഉപയോക്താക്കളാണുള്ളത്. ഇതിൽ നാലു ലക്ഷം വാർഷിക വരിക്കാരാണ്. നാലുമുതൽ 12 വരെ ക്ലാസുകളിലുള്ളവർക്ക് കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിക്കാൻ സഹായകമായ ആപ് 2015 ലാണ് പുറത്തിറക്കിയത്. .......................................
Next Story