Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:38 AM GMT Updated On
date_range 27 July 2017 9:38 AM GMTവ്യാജ അക്ഷയകേന്ദ്രങ്ങൾക്കെതിരെ നടപടി
text_fieldsകണ്ണൂർ: സംസ്ഥാന ഐ.ടി വകുപ്പിെൻറയും ജില്ല കലക്ടറുടെയും നിയന്ത്രണത്തിലുള്ള അക്ഷയകേന്ദ്രങ്ങളുടെ പേരും ലോഗോയും ദുരുപയോഗപ്പെടുത്തി പൊതുജനങ്ങളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അക്ഷയ ഡയറക്ടർ അറിയിച്ചു. സർക്കാർ മാനദണ്ഡപ്രകാരം പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രങ്ങളെ അനുകരിച്ച് ഫ്രാഞ്ചൈസിയിലൂടെ ഉയർന്ന തുക മുടക്കി ഓൺലൈൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് സംസ്ഥാന ഐ.ടി മിഷെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച പരസ്യങ്ങളിൽ ഫ്രാഞ്ചൈസിക്ക് സംസ്ഥാന സർക്കാറിെൻറയും ഐ.ടി മിഷെൻറയും അംഗീകാരമുണ്ടെന്നത് വ്യാജപ്രചാരണമാണെന്നും ഡയറക്ടർ അറിയിച്ചു. ഈ കേന്ദ്രങ്ങൾ മുഖേന സമർപ്പിക്കുന്ന വിലപ്പെട്ട വ്യക്തിഗതരേഖകളും വിവരങ്ങളും ദുരുപയോഗംചെയ്യുന്നതായി പൊലീസ് ഇൻറലിജൻസ് റിപ്പോർട്ട്ചെയ്തിട്ടുണ്ട്. നിലവിൽ ഒരു ഗ്രാമപഞ്ചായത്തിൽ ചുരുങ്ങിയത് നാലും മുനിസിപ്പാലിറ്റികളിൽ ആറും അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആധാർ, ഇ-ഡിസ്ട്രിക്ട് തുടങ്ങിയ സർവിസുകൾ സർക്കാർ അംഗീകൃത അക്ഷയകേന്ദ്രങ്ങൾ മുഖേന മാത്രമേ നടത്താൻ പാടുള്ളൂ. അക്ഷയകേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ സംബന്ധിച്ച് ബോർഡ് എല്ലാ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നുണ്ട്. അപേക്ഷകൻ സമർപ്പിക്കുന്ന വിലപ്പെട്ട രേഖകൾ മൂന്നാമതൊരാളിൽ എത്തിച്ചേരാത്തവിധം സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും അക്ഷയ സംരംഭകർക്ക് നൽകിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ തീയതി, കേന്ദ്രം, ഈടാക്കിയ ഫീസ് എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ അക്ഷയകേന്ദ്രങ്ങളിൽ സൂക്ഷിക്കാറുണ്ട്. കൂടാതെ റഫറൻസ് നമ്പർ സംബന്ധിച്ച രേഖകൾ അപേക്ഷകന് കൈമാറുന്നുമുണ്ട്. എന്നാൽ, ഇത്തരം സംവിധാനം സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ സ്വീകരിക്കാറില്ല. അക്ഷയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അത് അറിയിക്കാൻ എല്ലാ ജില്ലകളിലും അക്ഷയ ജില്ല പ്രോജക്ട് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തിൽ അക്ഷയ ഡയറക്ടറുെടയും ജില്ലതലത്തിൽ ജില്ല കലക്ടർ ചെയർമാനായ ജില്ല ഇ--ഗവേണൻസ് സമിതിയുെടയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നത്. അക്ഷയ സെൻററുകളെക്കുറിച്ചുള്ള വിവരങ്ങളും സർവിസുകളും അക്ഷയയുടെ www.akshaya.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
Next Story