Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:38 AM GMT Updated On
date_range 27 July 2017 9:38 AM GMTസംഘ്പരിവാർ പശുഭീകരതക്കെതിരെ ഉജ്ജ്വലറാലി
text_fieldsതലശ്ശേരി: പശുവിെൻറ പേരിൽ മുസ്ലിംകളെയും ദലിതുകളെയും കൊലചെയ്യുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ജനമുന്നേറ്ററാലിയിൽ പ്രതിഷേധമിരമ്പി. കേന്ദ്രഭരണത്തിെൻറ ബലത്തിൽ മുസ്ലിം സമുദായത്തെയും ദലിത് വിഭാഗത്തെയും ഉന്മൂലനം ചെയ്യാനുള്ള ഹിഡൻ അജണ്ടക്കെതിരെയുള്ള ശക്തമായ താക്കീതായി റാലി. പശുവിെൻറ പേരിൽ വ്യാപകമായി അരങ്ങേറുന്ന കൊലകൾക്കും അക്രമങ്ങൾക്കും എതിരെ ജനങ്ങൾക്കിടയിൽ ബോധവത്കരണം ലക്ഷ്യമിട്ട് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ബഹുജനപ്രക്ഷോഭത്തിെൻറ ഭാഗമായാണ് തലശ്ശേരിയിൽ ജനമുന്നേറ്ററാലി സംഘടിപ്പിച്ചത്. റാലി തലശ്ശേരി സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച് എം.ജി റോഡ്, ജൂബിലി റോഡ്, ലോഗൻസ് റോഡ് വഴി പുതിയ ബസ്സ്റ്റാൻഡിൽ സമാപിച്ചു. ജില്ല പ്രസിഡൻറ് ജബീന ഇർഷാദ്, ആക്ടിങ് പ്രസിഡൻറ് സൈനുദ്ദീൻ കരിവള്ളൂർ, വൈസ് പ്രസിഡൻറുമാർ ചന്ദ്രൻ മാസ്റ്റർ, ടി.കെ. മുഹമ്മദലി, ട്രഷറർ എസ്.എ.പി. അബ്ദുസ്സലാം, ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, വിജയൻ ചെങ്ങറ, കെ.കെ. അബ്ദുല്ല, രഹന ഇംതിയാസ്, ശാഹിന ലത്തീഫ്, മുഹമ്മദ് ഇംതിയാസ്, ബെന്നി ഫെർണാണ്ടസ്, എൻ.എം. ഷെഫീക്ക്, ത്രേസ്യാമ്മ, സാജിദ ഷജീർ, മണ്ഡലം ഭാരവാഹികളായ മുഹമ്മദ് നിയാസ്, എ.പി. അജ്മൽ, തലശ്ശേരി നഗരസഭ കൗൺസിലർ മാജിദ അഷ്ഫാഖ്, വളപട്ടണം പഞ്ചായത്ത് അംഗം എ.ടി. സമീറ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനം പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജബീന ഇർഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ശശി പന്തളം, റസാഖ് പാലേരി, സംസ്ഥാന കമ്മിറ്റി അംഗം പി. നാണി ടീച്ചർ, ജില്ല ആക്ടിങ് പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ശംസീർ ഇബ്രാഹീം എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ സി.കെ. മുനവ്വിർ സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ നന്ദിയും പറഞ്ഞു.
Next Story