Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:35 AM GMT Updated On
date_range 27 July 2017 9:35 AM GMTകവർച്ചക്കേസ് പ്രതി 15 വർഷത്തിനുശേഷം പിടിയിൽ
text_fieldsകണ്ണൂർ: കവർച്ചക്കേസുകളിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയശേഷം വിദേശത്തേക്ക് കടന്ന പ്രതി 15 വർഷത്തിനുശേഷം പിടിയിൽ. കണ്ണൂർ സിറ്റി മരക്കാർകണ്ടി വെറ്റിലപ്പള്ളിയിലെ കിടാവിൻറവിട റിഷാദ് എന്ന അല്ലാച്ചി റിഷാദിനെയാണ് (36) കാഞ്ഞങ്ങാടുനിന്ന് കണ്ണൂർ ടൗൺ സി.ഐ രത്നകുമാറിെൻറ നേതൃത്വത്തിലുള്ള െപാലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി റിമാൻഡ് ചെയ്തു. 2002 ജൂൺ എട്ടിന് ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ ലതീഷിെൻറ വീട്ടിൽനിന്ന് 10,000 രൂപയും ആനയിടുക്കിലെ റസി മൻസിലിൽനിന്ന് രണ്ടരപ്പവൻ സ്വർണമാല, വാച്ചുകൾ, പണം എന്നിവയും കവർന്ന കേസിലെ പ്രതിയാണ്. ടൗൺ െപാലീസ് അറസ്റ്റ് ചെയ്തശേഷം കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നതായിരുന്നു. ഇതേത്തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അതേസമയം, റിഷാദ് നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിനിടെയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നുവെന്ന വിവരം ലഭിച്ചത്. ഇതേത്തുടർന്ന് െപാലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story