Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:35 AM GMT Updated On
date_range 27 July 2017 9:35 AM GMTപഴം തരാം, പേക്ഷ പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിയാതിരിക്കാനാവില്ല- ^പേജാവര്‍ മഠാധിപതി
text_fieldsപഴം തരാം, പേക്ഷ പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിയാതിരിക്കാനാവില്ല- -പേജാവര്‍ മഠാധിപതി മംഗളൂരു: അയോധ്യയിൽ രാമക്ഷേത്രം നിര്‍മിക്കണമെന്നത് ഹിന്ദുവിെൻറ ഐകകണ്േഠ്യനയുള്ള അഭിപ്രായമാണെന്ന് പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ഥ. കർണാടക നഗര വികസനമന്ത്രി റോഷന്‍ ബെയ്ഗ് മഠം സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വാമി. സ്വന്തം വിശ്വാസത്തോട് പ്രതിബദ്ധത പുലർത്തുകയും ഇതര വിശ്വാസികളോട് സൗഹാര്‍ദം പുലർത്തുകയും ചെയ്യുകയെന്നതാണ് തെൻറ നിലപാട്. അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണവും സൗഹാര്‍ദാന്തരീക്ഷത്തില്‍ നടക്കണം. 1980ല്‍ വി.പി. സിങ്, 1990ല്‍ പി.വി. നരസിംഹറാവു എന്നീ പ്രധാനമന്ത്രിമാരുമായി ബന്ധപ്പെട്ട് ബാബറി മസ്ജിദ് പ്രശ്നം പരിഹരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ത്ത സംഭവത്തില്‍ താന്‍ പങ്കാളിയായിരുന്നില്ല. അങ്ങനെ ചെയ്യാനുള്ള പ്രകോപനവും താന്‍ സൃഷ്ടിച്ചിട്ടില്ല -സ്വാമി പറഞ്ഞു. കഴിഞ്ഞ റമദാനിൽ ഉഡുപ്പി ശ്രീകൃഷ്ണമഠം ക്ഷേത്രത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചത് മതമൈത്രിക്ക് മാതൃകയാണെന്ന് സ്വാമി വിശ്വേശ തീര്‍ഥയെ സന്ദര്‍ശിച്ച് നഗര വികസനമന്ത്രി റോഷന്‍ ബെയ്ഗ് അറിയിച്ചു. സാമുദായിക സൗഹാര്‍ദത്തിനായി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഷാള്‍ പുതപ്പിച്ചും പഴം നല്‍കിയും സ്വാമി മന്ത്രിയെ ആശീര്‍വദിച്ചു. മുമ്പും താന്‍ സ്വാമിയെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Next Story