Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:33 AM GMT Updated On
date_range 27 July 2017 9:33 AM GMTലിംഗായത്ത് വോട്ടിൽ കണ്ണുനട്ട് കോൺഗ്രസ്;
text_fieldsമതവിഭാഗമായി അംഗീകരിക്കുന്നത് പരിഗണനയിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് സർക്കാർ ശ്രമമെന്ന് ബി.ജെ.പിയും ജെ.ഡി.എസും ബംഗളൂരു: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ പ്രബലവിഭാഗമായ ലിംഗായത്തുകളുടെ വോട്ടിൽ കണ്ണുനട്ട് കോൺഗ്രസ്. പ്രത്യേക മതവിഭാഗമായി അംഗീകരിക്കണമെന്ന ലിംഗായത്തുകളുടെ വർഷങ്ങളായുള്ള ആവശ്യം കോൺഗ്രസ് സർക്കാറിെൻറ പരിഗണനയിലാണ്. ബി.ജെ.പിയുടെ വോട്ടുബാങ്കായ ലിംഗായത്ത് വിഭാഗത്തെ പാർട്ടിക്ക് അനുകൂലമാക്കാനാണ് നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് സർക്കാർ ശ്രമമെന്ന് ബി.ജെ.പിയും ജെ.ഡി.എസും കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനസംഖ്യയിൽ 17 മുതൽ 19 ശതമാനം വരെ ലിംഗായത്തുകളാണ്. കാലങ്ങളായി ഇവർ ബി.ജെ.പിയെയാണ് പിന്തുണക്കുന്നത്. ഇത്തവണ ലിംഗയത്ത് വോട്ടിൽ വിള്ളലുണ്ടാക്കിയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച ലിംഗായത്ത് മഹാസഭ പ്രത്യേക മതവിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്. സർക്കാർ സ്വന്തം നിലയിൽ ലിംഗായത്തുകളുടെ ആവശ്യം പരിഗണിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. സമുദായ നേതാക്കൾ രേഖാമൂലം നിവേദനം നൽകിയാൽ പരിഗണിക്കുമെന്നും അറിയിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ലിംഗായത്ത് മഹാസഭ നേതാക്കൾ ആവശ്യം ഉന്നയിച്ചത്. ഇതോടെ സർക്കാർ ഇവരുടെ ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സമുദായത്തിനകത്തുതന്നെ വിഷയത്തിൽ അഭിപ്രായ വിത്യാസം നിലനിൽക്കുന്നതാണ് സർക്കാറിനെ കുഴക്കുന്നത്. വിഷയത്തിൽ ലിംഗായത്തുകളുടെ പൊതുവികാരം അറിയുന്നതിന് ഇതേ സമുദായത്തിൽനിന്നുള്ള മന്ത്രിമാരുടെ സംഘത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ലിംഗായത്തിനുള്ളിൽ ഏകാഭിപ്രായം ഉണ്ടാക്കിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. നഴ്സിങ് അംഗീകാരം: വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ് ബംഗളൂരു: കർണാടകത്തിലെ നഴ്സിങ് കോളജുകൾക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിലിെൻറ (ഐ.എൻ.സി) അംഗീകാരം തിരികെ ലഭിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ. നഴ്സിങ് മാനേജ്മെൻറ് അസോസിയേഷനുകളുമായി വിഷയം സംസാരിച്ച് പ്രശ്നം രമ്യമായി പരിഹരിക്കും. രണ്ടുദിവസത്തിനുള്ളിൽ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി. ഐ.എൻ.സി പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നഴ്സിങ് കോളജുകൾക്ക് കര്‍ണാടക നഴ്സിങ് കൗണ്‍സിലിെൻറയും രാജീവ് ഗാന്ധി മെഡിക്കല്‍ സര്‍വകലാശാലയുടെയും അംഗീകാരം മതിയെന്ന സര്‍ക്കാർ ഉത്തരവിനെ തുടർന്നാണ് ഐ.എൻ.സി അംഗീകാരം എടുത്തുക്കളഞ്ഞത്. കഴിഞ്ഞ ദിവസം കര്‍ണാടക ഹൈകോടതി സർക്കാർ ഉത്തരവ് ശരിെവച്ചതോടെയാണ് ഐ.എന്‍.സി. പ്രതിനിധികള്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തിയത്. യോഗത്തിൽ മന്ത്രിയെ കൂടാതെ, മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി, രജിസ്ട്രാർ, ഐ.എൻ.സി പ്രസിഡൻറ് ദിലീപ് കുമാർ, ഇദ്ദേഹത്തിെൻറ അഭിഭാഷകൻ എന്നിവർ പങ്കെടുത്തു. ഐ.എൻ.സിയുമായും മാനേജ്മെൻറ് അസോസിയേഷനുകളുമായി ചര്‍ച്ച ചെയ്ത് ഐ.എൻ.സി. വെബ്‌സൈറ്റില്‍ അംഗീകാരമുള്ള കോളജുകളുടെ പേരുകള്‍ പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാൽ, ഐ.എന്‍.സി വെബ്‌സൈറ്റില്‍ കോളജുകളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെയും കോടതി വിലക്കിയിരുന്നു. അതിനാൽ, മന്ത്രിയുടെ ഉറപ്പിൽ ആശങ്ക നിലനില്‍ക്കുകയാണ്. അംഗീകാരം സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ കര്‍ണാടക പ്രവാസി കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ നഴ്‌സിങ് സംഘടനകള്‍ സമര രംഗത്തിറങ്ങും. നഴ്സിങ് കൗണ്‍സിലിെൻറ അംഗീകാരമില്ലാത്തത് മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് വിദ്യാര്‍ഥികളെയാണ് ത്രിശങ്കുവിലാക്കിയത്. പുനഃപരിശോധനാ ഹരജി നല്‍കും ബംഗളൂരു: നഴ്‌സിങ് കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന് അധികാരമില്ലെന്ന കര്‍ണാടക ഹൈകോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ഒരുവിഭാഗം മാനേജ്മെൻറുകളുടെയും കോളജുകളുടെയും പ്രതിനിധികള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചാണ് കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കുന്നത്. ഐ.എന്‍.എ പ്രതിനിധികളും കോടതി നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അറിയുന്നത്.
Next Story