Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:33 AM GMT Updated On
date_range 27 July 2017 9:33 AM GMTരാജ്യം കാർഗിൽ വിജയസ്മരണ പുതുക്കി
text_fieldsന്യൂഡൽഹി: കാർഗിൽ വിജയ് ദിവസ് രാജ്യമെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. 1999ൽ കാർഗിലിൽ കടന്നാക്രമിച്ച പാകിസ്താൻ സൈന്യത്തെ തുരത്തിയതിെൻറ സ്മരണക്കാണ് ജൂലൈ 26ന് കാർഗിൽ വിജയ ദിവസം ആഘോഷിക്കുന്നത്. രാജ്യത്തെ സുധീരം കാത്തുസംരക്ഷിക്കുന്ന ഇന്ത്യൻ സൈന്യത്തിെൻറ ശൗര്യത്തെയും മഹത്തായ ത്യാഗത്തെയുമാണ് ഇൗ ദിനം ഒാർമിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലിയും കരനാവികവ്യോമ സേന തലവന്മാരായ ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത്, അഡ്മിറൽ സുനിൽ ലാംബ, എയർ ചീഫ് മാർഷൽ ബിരേന്ദ്ര സിങ് ധനോവ എന്നിവരും അമർ ജ്യോതിയിൽ ആദരാഞ്ജലിയർപ്പിച്ചു. ബദാമി ബാഗിലെ യുദ്ധസ്മാരകത്തിൽ സൈന്യത്തിെൻറ ചിന്നാർ വിഭാഗം സ്മരണാഞ്ജലിയർപ്പിച്ചു. െലഫ്റ്റനൻറ് ജനറൽ ജെ.എസ്. സന്ധു നേതൃത്വം നൽകി.
Next Story