Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:26 AM GMT Updated On
date_range 27 July 2017 9:26 AM GMTകൺഫ്യൂഷൻ ഒഴിഞ്ഞു; കാൽടെക്സിലെ സിഗ്നൽ എല്ലാവർക്കും കാണാം
text_fieldsകണ്ണൂർ: കാൽടെക്സിലെ ട്രാഫിക് സിഗ്നൽ ലൈറ്റിെൻറ അപാകതകൾ പരിഹരിച്ചു. സിഗ്നൽ ലൈറ്റിെൻറ തൂണുകൾ സർക്കിളിനോട് ചേർന്ന് പുനഃക്രമീകരിച്ചാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. ഇതോടെ സർക്കിളിനോട് ചേർന്ന് നിർത്തുന്ന വാഹനങ്ങളിലുള്ളവർക്കും സിഗ്നലുകൾ കാണാനാവുന്ന സ്ഥിതിയായി. വേണ്ടത്ര പഠനംനടത്താതെ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചതാണ് ഒന്നര വർഷത്തിലധികമായി കാൽടെക്സിലെത്തുന്നവർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നത്. സിഗ്നൽ തെളിയുന്ന തൂണുകൾ സാധാരണവാഹനങ്ങൾ നിർത്തുന്നതിന് നാലടിയോളം പിറകിലായാണ് സ്ഥാപിച്ചിരുന്നത്. ഇതോടെ ആദ്യമെത്തുന്ന വാഹനങ്ങൾക്ക് ലൈറ്റ് കാണാൻ സാധിച്ചിരുന്നില്ല. വാഹനങ്ങൾ സർക്കിളിനോട് ചേർന്നുനിർത്തുന്നവർക്ക് പച്ചയോ ചുവപ്പോ തെളിയുന്നത് കാണാൻ സാധിക്കാത്തതിനാൽ പിറകിലുള്ള വാഹനങ്ങൾ ഹോണടിക്കുേമ്പാൾ മാത്രമാണ് ലൈറ്റ് മാറിയെന്ന് മനസ്സിലാകുക. മാസങ്ങളായി സിഗ്നൽ കൺഫ്യൂഷനിൽ കുടുങ്ങിയിരുന്ന സർക്കിൾ ജില്ല കലക്ടറുടെ ഇടപെടലിനെ തുടർന്നാണ് പുനഃക്രമീകരിച്ചത്. ഹൈക്കോണ്ട് പൈപ്പ് എന്ന സ്ഥാപനമാണ് കാൽടെക്സിൽ സർക്കിൾ നിർമിച്ചതും സിഗ്നൽ സ്ഥാപിച്ചതും. കോർപറേഷൻ ആവുന്നതിനുമുമ്പ് നഗരസഭയെന്നനിലയിൽ റോഷ്നി ഖാലിദ് ചെയർപേഴ്സനായിരിക്കെയാണ് സിഗ്നൽ സ്ഥാപിച്ചത്.
Next Story