Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒന്നാം വാർഡിൽ...

ഒന്നാം വാർഡിൽ ചതുഷ്‌​േകാണ മത്സരം

text_fields
bookmark_border
മട്ടന്നൂര്‍: കൂടാളി ഗ്രാമപഞ്ചായത്തും ഇരിക്കൂര്‍ നിയോജകമണ്ഡലവും ഇരിക്കൂര്‍ പുഴയും അതിര്‍ത്തിനിര്‍ണയിക്കുന്ന ഒന്നാം വാര്‍ഡായ മണ്ണൂരില്‍ നടക്കുന്നത് ചതുഷ്‌േകാണ മത്സരം. കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള ഇവിടെ ഇടതുകൊടി നാട്ടാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. കോണ്‍ഗ്രസി​െൻറ വിമതസ്ഥാനാര്‍ഥി സി. സിന്ധു ഇതിന് സഹായിക്കുമെന്നാണ് സി.പി.എമ്മി​െൻറ വിലയിരുത്തല്‍. കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനൊപ്പംനിന്ന വാര്‍ഡെന്നനിലയില്‍ ഇത്തവണയും പതിവുതെറ്റിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. സ്ഥാനാര്‍ഥികളുടെ മികവാണ് ഇരുപക്ഷവും ഉയര്‍ത്തിക്കാട്ടുന്നത്. കഴിഞ്ഞതവണ 263 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഞ്ഞിക്കണ്ടി വിജയന്‍ ജയിച്ചത്. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ആര്‍.എസ്.പിയിലെ സന്തോഷ് മാവിലക്ക് 251 വോട്ടുമാത്രമാണ് ലഭിച്ചത്. ബി.ജെ.പി ഉള്‍പ്പെടെ ആറു സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. ഇത്തവണ കോണ്‍ഗ്രസിനെ നേരിടാന്‍ സി.പി.എംതന്നെയാണ് രംഗത്തുള്ളത്. മിനി രവീന്ദ്രന്‍ (കോണ്‍ഗ്രസ്), പി.എ. സഫ്രീന (സി.പി.എം), സി. ലിജിന (ബി.ജെ.പി) എന്നിവര്‍ക്കൊപ്പം കക്ഷിരഹിതയായി കോണ്‍ഗ്രസ് പ്രവര്‍ത്തക സി. സിന്ധുവും രംഗത്തുണ്ട്. സി.പി.എം സ്ഥാനാര്‍ഥിക്ക് വിജയസാധ്യതയുണ്ടെന്ന് ഇടതുമുന്നണി അവകാശപ്പെടുമ്പോള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. കഴിഞ്ഞതവണ 1010 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ അത് 1127 ആയി വര്‍ധിച്ചു. പൊറോറയിൽ പോരാട്ടം കനക്കും മട്ടന്നൂര്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറെ വിവാദങ്ങളുണ്ടാക്കിയ വികസനപദ്ധതികളുള്ള വാര്‍ഡാണ് പൊറോറ. ഇടതുവേരോട്ടമുള്ള വാര്‍ഡില്‍ കഴിഞ്ഞതവണ സി.പി.എമ്മിലെ കെ. സുഷമ 72 വോട്ട് ഭൂരിപക്ഷത്തിൽ 481 വോട്ടുനേടിയാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ എം.കെ. അനിത 409ഉം ബി.ജെ.പിക്ക് 75ഉം വോട്ടുകൾ ലഭിച്ചു. 2007ല്‍ സി.പി.എമ്മിലെ ശിവപ്രസാദ് പെരിയച്ചൂര്‍ മികച്ച വിജയം നേടിയ വാര്‍ഡാണിത്. ഇത്തവണ ഏറെ സമ്മര്‍ദങ്ങള്‍ക്കുശേഷം എല്‍.ഡി.എഫുമായി സഹകരിക്കുന്ന സി.എം.പിക്കാണ് സീറ്റ് നല്‍കിയത്. സി.പി.എം വിജയിക്കുന്ന വാര്‍ഡ് സി.എം.പിക്ക് കൊടുത്തത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും സി.പി.എം ജില്ല സെക്രട്ടറിയുടെ ഇടപെടലിലൂടെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണയും നഗരസഭ കൗണ്‍സിലിലെ ജനകീയശബ്ദമായിരുന്ന സി.എം.പി ജില്ല സെക്രട്ടറി സി.വി. ശശീന്ദ്രന്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നനിലയിലാണ് സി.പി.എമ്മി​െൻറ സിറ്റിങ് സീറ്റുതന്നെ എല്‍.ഡി.എഫ് ഇദ്ദേഹത്തിന് നല്‍കിയത്. അര്‍ബന്‍ പി.എച്ച്.സിയും ഡൻറല്‍ ക്ലിനിക്കും ആരംഭിച്ചതുൾപ്പെടെയുള്ള വികസനങ്ങള്‍ നിരത്തിയാണ് എല്‍.ഡി.എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. ഏറെ വിവാദമുണ്ടാക്കിയ നഗരസഭ പൊതുശ്മശാനവും ട്രഞ്ചിങ് ഗ്രൗണ്ടും നിലനില്‍ക്കുന്നതും ഈ വാര്‍ഡിലാണ്. ശ്മശാനത്തിനെതിരെ ആദ്യഘട്ടത്തില്‍ എതിര്‍പ്പുയര്‍ന്നെങ്കിലും പിന്നീട് ജനപിന്തുണ നേടിയെടുക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞതായാണ് എല്‍.ഡി.എഫി​െൻറ പക്ഷം. നാട്ടുകാരനല്ലാത്ത എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രദേശവാസിയെതന്നെ രംഗത്തിറക്കിയത് യു.ഡി.എഫിന് ഏറെ പ്രതീക്ഷനല്‍കുകയാണ്. കോണ്‍ഗ്രസ് പൊറോറ വാര്‍ഡ് പ്രസിഡൻറും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിയുമായ ഡി. രാജേഷാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഈ മേഖലയില്‍ അടിസ്ഥാനപരമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞകാലങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് സാധിച്ചില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. പി.പി. സജീവനാണ് ബി.ജെ.പി സ്ഥാനാര്‍ഥി. കഴിഞ്ഞതവണ 1061 വോട്ടര്‍മാരുണ്ടായിരുന്ന ഇവിടെ ഇത്തവണ 1113 വോട്ടര്‍മാരുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story