Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:23 AM GMT Updated On
date_range 27 July 2017 9:23 AM GMTസി.എസ്. പൗലോസ് അനുസ്മരണം 28ന്
text_fieldsശ്രീകണ്ഠപുരം: കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന ചുണ്ടപ്പറമ്പിലെ സി.എസ്. പൗലോസിെൻറ രണ്ടാം ചരമവാർഷികദിന അനുസ്മരണം 28ന് നടക്കും. രാവിലെ 10ന് ചുണ്ടപ്പറമ്പ് സെൻറ് ആൻറണീസ് പള്ളിസെമിത്തേരിയിലെ കല്ലറയിൽ പുഷ്പാർച്ചന നടക്കും. 11.30ന് അഗതിമന്ദിരമായ ചെങ്ങളായി സമരിറ്റൻ ഹോമിൽ അനുസ്മരണസമ്മേളനം കേരള കോൺഗ്രസ്-എം സംസ്ഥാന ജന. സെക്രട്ടറി റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണൽക്കൊള്ള തകൃതി; മയ്യിലിൽ മണലും ലോറിയും തോണിയും പിടികൂടി ശ്രീകണ്ഠപുരം: മണൽക്ഷാമം മുതലെടുത്ത് ജില്ലയിൽ പലയിടത്തും അനധികൃത മണൽക്കൊള്ള സജീവമായി. അനധികൃതമായി മണൽവാരി കരിഞ്ചന്തയിൽ വിൽക്കുന്ന സംഘങ്ങൾ ജില്ലയുടെ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വളപട്ടണം, മയ്യിൽ, തേർലായി, പാമ്പുരുത്തി, കൊയ്യം, പയ്യാവൂർ മേഖലകളിലെ കടവുകളിലെല്ലാം മണൽക്കൊള്ള തകൃതിയാണ്. മൂന്നു മാസത്തിനിടെ ജില്ലയിൽ ഏറ്റവുമധികം മണൽവേട്ടനടത്തിയത് മയ്യിൽ പൊലീസാണ്. കഴിഞ്ഞദിവസം അർധരാത്രിയിൽ മയ്യിൽ എസ്.ഐ ബാബുമോൻ നടത്തിയ പരിശോധനയിലാണ് ആറു ലോഡ് മണലും തോണിയും ലോറിയും പിടിച്ചെടുത്തത്. കാട്ടാമ്പള്ളി പുഴയിൽനിന്നാണ് മണൽ വാരുന്നത്. ഇതിന് ഉപയോഗിച്ച തോണിയാണ് പിടികൂടിയത്. തുടർന്ന് വളവിൽ ചേലേരി എക്കൈത്തോടിന് സമീപം ആളൊഴിഞ്ഞപറമ്പിൽ മണലുമായി നിർത്തിയിട്ട വ്യാജ നമ്പർ പതിച്ച ലോറിയും പിടികൂടുകയായിരുന്നു. മണൽക്കൊള്ളസംഘം പൊലീസിനെ കണ്ട് രക്ഷപ്പെട്ടു. വരുംദിനങ്ങളിലും കർശന പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
Next Story