Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഭിജിത്തിനുവേണ്ടി...

അഭിജിത്തിനുവേണ്ടി പോളണ്ടിൽനിന്ന്​ മജ്ജയെത്തും

text_fields
bookmark_border
പാപ്പിനിശ്ശേരി: രക്താർബുദം ബാധിച്ച് ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്തെ മാതോടൻ അഭിജിത്തിന് മാറ്റിവെക്കാനായി പോളണ്ടിൽനിന്ന് മജ്ജ ഉടനെത്തും. അഭിജിത്തിനെ ചികിത്സിക്കുന്ന തലശ്ശേരി മലബാർ കാൻസർ കെയർ സ​െൻററിലെ ഡോക്ടർമാരുടെയും ചികിത്സാസഹായ കമ്മിറ്റിയുടെയും ഊർജിത ശ്രമഫലമായാണ് മജ്ജദാതാവിനെ കണ്ടെത്തിയത്. ബന്ധുക്കൾ പലരും മജ്ജ നൽകാൻ തയാറായിരുന്നെങ്കിലും യോജിച്ച മജ്ജക്കുവേണ്ടിയുള്ള അന്വേഷണമാണ് പോളണ്ടിലെത്തിച്ചത്. ആഗസ്റ്റ് എട്ടിന് മജ്ജ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയക്കും മറ്റു ചെലവുകൾക്കുമായി 50 ലക്ഷം രൂപയാണ് വേണ്ടിവരുക. ബിരുദ വിദ്യാർഥികൂടിയായ അഭിജിത്തിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് നാെടാന്നാകെ പ്രാർഥനയിലാണ്. ഇതിനകം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവാക്കിക്കഴിഞ്ഞു. ഇനി ശസ്ത്രക്രിയക്കും മറ്റുമായി 20 ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. സഹായ കമ്മിറ്റിയുടെ എല്ലാ പ്രതീക്ഷകളും ഉദാരമതികളുടെ കനിവിലാണ്. പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. റീന ചെയർപേഴ്സനും കോട്ടൂർ സുധാകരൻ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ചികിത്സാകാര്യങ്ങൾക്ക് മേൽനോട്ടംവഹിക്കുന്നത്. സഹായങ്ങൾ പാപ്പിനിശ്ശേരി എസ്.ബി.ഐ ബ്രാഞ്ചി​െൻറ A/c no.67336069373 (IFSC-SBIN0070202) എന്ന അക്കൗണ്ടിലോ പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്കി​െൻറ A/C no. 14140 എന്ന അക്കൗണ്ടിലോ അയക്കാവുന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story