Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവുമായി രണ്ടുപേരെ...

കഞ്ചാവുമായി രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിന്​ കൈമാറി

text_fields
bookmark_border
കാസർകോട്: ഉളിയത്തടുക്കയിൽ കഞ്ചാവ് വിൽപനക്കെത്തിയ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്‍പിച്ചു. ഉളിയത്തടുക്ക ബിലാല്‍നഗറിലെ അഹ്മദ് മുസമ്മില്‍ (20), നീര്‍ച്ചാല്‍ ബദര്‍നഗറിലെ ഫര്‍ഹാന്‍ മിഷാന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ നീക്കംകണ്ട് സംശയംതോന്നിയ നാട്ടുകാർ നിരീക്ഷണം നടത്തി വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് 50 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. പ്രദേശത്ത് കഞ്ചാവ് വില്‍പനയും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവായതോടെയാണ് കഞ്ചാവുസംഘത്തെ തുരത്താന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story