Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകശ്​മീരിൽ സുരക്ഷസേനയും...

കശ്​മീരിൽ സുരക്ഷസേനയും ഭീകരരും ഏറ്റുമുട്ടി

text_fields
bookmark_border
കശ്മീരിൽ സുരക്ഷസേനയും ഭീകരരും ഏറ്റുമുട്ടി ഹർത്താൽ ഭാഗികം ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപുര ജില്ലയിൽ സുരക്ഷസേനയും ഭീകരവാദികളും തമ്മിൽ വെടിെവപ്പുണ്ടായി. പൊലീസി​െൻറയും സേനയുടെയും പതിവ് രാത്രി പരിശോധനക്കിടെ എത്തിയ ഒരു ടാക്സി ആവശ്യപ്പെട്ടിട്ടും നിർത്താതെ പോകുകയായിരുന്നു. കുറച്ചകലെ നിർത്തിയ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഭീകരവാദികൾ സുരക്ഷസേനക്കു നേരെ വെടിയുതിർത്തു. സേന തിരിച്ചടിച്ചെങ്കിലും ഭീകരവാദികൾ വാഹനം ഉപേക്ഷിച്ച് ഇരുളിൽ രക്ഷപ്പെട്ടു. വാഹനത്തിൽനിന്ന് കൈബോംബും വെടിയുണ്ടയുടെ കാലിക്കൂടും കണ്ടെടുത്തിട്ടുണ്ട്. അതിനിടെ ദേശീയ അന്വേഷണ ഏജൻസി ഏഴ് വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വിഘടനവാദി നേതാക്കൾ ഹർത്താൽ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ അധികൃതർ നഗരത്തി​െൻറ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഹർത്താൽ ആഹ്വാനം സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ക്രിമിനൽ ശിക്ഷാനിയമം 144ാം വകുപ്പ് പ്രകാരമാണ് ശ്രീനഗറിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധം ഏർപ്പെടുത്തിയത്. നൗഹട്ട, എം.ആർ ഗഞ്ച്, റൈനാവാരി, ഖന്യാർ, സഫാകദൽ മേഖലകളിലാണ് നിരോധനം. വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മീർവാഇസ് ഉമർ ഫറൂഖ്, യാസീൻ മാലിക് എന്നിവരാണ് ഹർത്താൽ പ്രഖ്യാപിച്ചത്. അറസ്റ്റിനെ അപലപിച്ച മൂവരും ജനങ്ങളോട് പരിപൂർണ ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, പലയിടത്തും കടകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം തുറന്നുപ്രവർത്തിച്ചു. പൊതുഗതാഗത സംവിധാനങ്ങളും പ്രവർത്തിച്ചു. ചില സർക്കാർ ഒാഫിസുകളും ബാങ്കുകളും തുറന്നു.
Show Full Article
TAGS:LOCAL NEWS 
Next Story