Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:43 AM GMT Updated On
date_range 25 July 2017 8:43 AM GMTകണ്ണൂരിൽ കാവിക്കൊടി പാറിക്കുകതന്നെ ചെയ്യും ^-ശോഭ സുരേന്ദ്രൻ
text_fieldsകണ്ണൂരിൽ കാവിക്കൊടി പാറിക്കുകതന്നെ ചെയ്യും -ശോഭ സുരേന്ദ്രൻ പയ്യന്നൂർ: ഇന്ത്യക്കൊപ്പം കേരളവും മാറിക്കൊണ്ടിരിക്കുകയാണെന്നും കണ്ണൂരിൽ കാവിക്കൊടി പാറിക്കുക തന്നെ ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. സി.പി.എം അക്രമത്തിനെതിരെ പയ്യന്നൂർ ടൗൺ സ്ക്വയറിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കണ്ണൂർ കാവിക്കൊടി പാറിക്കാവുന്ന ഘട്ടത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് സി.പി.എം നേതാക്കൾ മനസ്സിലാക്കണം. തങ്ങളെ ഭയപ്പെടുത്തിയിരുത്താമെന്ന് ആരും കരുതേണ്ടതില്ല-. സി.പി.എം നേതാക്കന്മാർക്ക് ഒരു ആദർശവുമില്ല. അവർ അക്രമത്തിനു പറഞ്ഞുവിട്ട് അണികളെ പറ്റിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ടി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വത്സൻ തില്ലങ്കേരി, എസ്. സേതുമാധവൻ, കെ.പി. നാരായണൻ, പി. സത്യപ്രകാശ്, കെ. രഞ്ജിത്ത്, ഗംഗാധരൻ കാളീശ്വരം, വി. മണിരാജ് എന്നിവർ സംസാരിച്ചു.
Next Story