Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:43 AM GMT Updated On
date_range 25 July 2017 8:43 AM GMTകേന്ദ്രത്തിനെതിരെ പ്രതികരിക്കുന്നവരെ രാജ്യദോഹികളായി ചിത്രീകരിക്കുന്നു
text_fieldsശ്രീകണ്ഠപുരം: ആർ.എസ്.എസിെൻറ വർഗീയ അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും ഇത്തരം നയങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ആക്രമിക്കുകയാണെന്നും ടി.വി. രാജേഷ് എം.എൽ.എ. ശ്രീകണ്ഠപുരം ഐേച്ചരിയിൽ എം.സി. കുഞ്ഞിക്കണ്ണൻ ദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മതംനോക്കി ശത്രുക്കളെ കണ്ടെത്തുന്നവരാണ് ആർ.എസ്.എസ്. ഇവർ പറയുന്ന നയങ്ങളാണ് നരേന്ദ്ര മോദി നടപ്പാക്കുന്നത്. സാംസ്കാരികപ്രവർത്തകരെയും മറ്റും രാജ്യദ്രോഹികളെന്ന് മുദ്രകുത്തി നിരന്തരം വേട്ടയാടുന്നു. ഭ രണകൂടഭീകരത തുറന്നുപറയുന്നവരെ അസഹിഷ്ണുതയോടെയാണ് കാണുന്നത്. മതത്തിെൻറപേരിലുള്ള വർഗീയത ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ല. രാജ്യത്തെ സമാധാനം തകർക്കാനാണ് കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും ഇത്തരം നിലപാടിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. ടി.കെ. ഗോവിന്ദൻ മാസ്റ്റർ, കെ. ഭാസ്കരൻ, എം.സി. ഹരിദാസൻ എന്നിവർ സംസാരിച്ചു.
Next Story