Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 2:13 PM IST Updated On
date_range 25 July 2017 2:13 PM ISTയു.ഡി.എഫിൽ സി.എം.പി കീഴടങ്ങി
text_fieldsbookmark_border
മട്ടന്നൂർ: പിളർപ്പിനുമുമ്പ് രണ്ട് അംഗങ്ങളുമായി യു.ഡി.എഫ് നിരയിൽ ഉണ്ടായിരുന്ന സി.എം.പിക്ക് ഇക്കുറി യു.ഡി.എഫ് സീറ്റ് നൽകിയില്ല. പിളർന്ന ശേഷം ഒരംഗം അരവിന്ദാക്ഷൻ പക്ഷത്തോടൊപ്പം ഇടത്മുന്നണിയിൽ ചേർന്നിരുന്നു. സി.പി. ജോൺ പക്ഷത്തുള്ള ഒരാൾ യു.ഡി.എഫിൽ ഉറച്ചുനിന്നു. പക്ഷേ, ഇക്കുറി മത്സരിക്കാൻ ജോൺ പക്ഷത്തിന് അവസരമുണ്ടായില്ല. യു.ഡി.എഫിലെ അവഗണനയിൽ പ്രതിഷേധിച്ച് നാല് വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചെങ്കിലും അവസാന മണിക്കൂറിൽ സി.എം.പി പിന്മാറി. പരസ്യ വിമർശനവുമായി സി.എം.പി മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ സി.എം.പിയുടെ സിറ്റിങ് സീറ്റായ ആണിക്കരി വാര്‍ഡ് മുസ്ലിം ലീഗിന് അനുവദിച്ച നടപടി സി.എം.പിയോടുള്ള അവഹേളനവും മുന്നണി മര്യാദക്ക് നിരക്കാത്തതാണെന്നും സി.എം.പി മട്ടന്നൂര്‍ ഏരിയ കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ തവണ ഇതേ സീറ്റിന് അവകാശവാദം ഉന്നയിച്ച മുസ്ലിം ലീഗിെൻറ വിമത സ്ഥാനാർഥി തോറ്റതാണ് ചരിത്രം. എന്നിട്ടും മുസ്ലിം ലീഗിെൻറ സ്ഥാനാർഥിത്വത്തിന് മൗനാനുവാദം നല്‍കുന്ന സമീപനമാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ചെയ്തത്. ആണിക്കരി വാര്‍ഡിനു പകരം മറ്റൊരു സീറ്റ് തരണമെന്ന ആവശ്യമുന്നയിച്ചിട്ടും നേതൃത്വം തയാറാകാത്തത് ശരിയായ സമീപനമല്ല. 28 വര്‍ഷമായി യു.ഡി.എഫില്‍ നിലകൊള്ളുന്ന സി.എം.പിയോട് നേതൃത്വം കാണിച്ചത് അനീതിയാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകേണ്ടതില്ലെന്ന നിലപാടാണ് അണികളിലുള്ളത്. ആണിക്കരി വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാർഥി പരാജയപ്പെട്ടാല്‍ അതിെൻറ പൂർണ ഉത്തരവാദിത്തം മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമായിരിക്കും. ഇത്തരം നിലപാടുകള്‍ മുന്നണി സംവിധാനത്തെ ശിഥിലമാക്കുമെന്ന വിലയിരുത്തലെങ്കിലും നേതാക്കള്‍ക്ക് ഉണ്ടാവണമെന്നും വാര്‍ത്തസമ്മേളനത്തില്‍ സി.എം.പി ഏരിയ നേതൃത്വം കുറ്റപ്പെടുത്തി. പി. സുനില്‍ കുമാര്‍, എന്‍.സി. സുമോദ്, കെ. ഉഷ, എം.കെ. കുഞ്ഞിക്കണ്ണന്‍, കെ. ഉമേഷ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story