Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൂസാൻകുട്ടി​യുടേത്​...

മൂസാൻകുട്ടി​യുടേത്​ അടിസ്​ഥാനരഹിത ആരോപണങ്ങൾ ^മുസ്​ലിം ലീഗ്​

text_fields
bookmark_border
മൂസാൻകുട്ടിയുടേത് അടിസ്ഥാനരഹിത ആരോപണങ്ങൾ -മുസ്ലിം ലീഗ് കണ്ണൂർ: നിരവധി ആേരാപണങ്ങളെ തുടർന്ന് മുസ്ലിം ലീഗില്‍നിന്ന് പുറത്താക്കപ്പെട്ട നടുവില്‍ മൂസാന്‍കുട്ടി പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അവജ്ഞയോടുകൂടി തള്ളിക്കളയണമെന്ന് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും പ്രസ്താവനയിൽ പറഞ്ഞു. പാര്‍ട്ടി ശത്രുക്കള്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങളുമായി മുസ്ലിം ലീഗിനും നേതാക്കള്‍ക്കുമെതിരെ വാർത്തസമ്മേളനം നടത്തിയതി​െൻറ പേരില്‍ കഴിഞ്ഞ മേയ് 22നാണ് മൂസാന്‍കുട്ടിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. അച്ചടക്കലംഘനം പതിവാക്കിയ ഇദ്ദേഹത്തെ, 2013ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സംസ്ഥാന നേതാക്കളും പങ്കെടുത്ത ജില്ല കണ്‍വെന്‍ഷന്‍ അലങ്കോലപ്പെടുത്തിയതി​െൻറ പേരില്‍ സസ്‌പെൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന പ്രസിഡൻറിന് മാപ്പപേക്ഷ കൊടുത്തതി​െൻറ പേരില്‍ തിരിച്ചെടുത്തതാണ്. വാരം പുറത്തീല്‍ പള്ളിയിലെ സാമ്പത്തിക ക്രമക്കേടി​െൻറ പേരിലാണ് പി. ജയരാജ​െൻറ ഒത്താശയോടെ മൂസാന്‍കുട്ടി രംഗത്തു വന്നത്. ഇതു സംബന്ധിച്ച് ജില്ല കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷന് മുമ്പാകെ തെളിവ് ഹാജരാക്കാന്‍ സന്നദ്ധനായില്ല. കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരോപണ വിധേയനെതിരെ പാര്‍ട്ടി നടപടിയെടുത്തപ്പോള്‍ അതിനെ പരിഹസിച്ച് വീണ്ടും രംഗത്തെത്തി. 2000ത്തില്‍ നടുവിൽ ചെറുകാട് വായനശാലക്കുനേരെ ഇദ്ദേഹത്തി​െൻറ നേതൃത്വത്തില്‍ ഒരു സംഘം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ പയ്യന്നൂര്‍ കോടതി ഏഴു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നുവെന്ന് പ്രസ്താവനയിൽ ആരോപിച്ചു. വിധിക്കെതിരെ ഹൈകോടതി മുമ്പാകെയുള്ള അപ്പീലില്‍ വിചാരണ നടക്കാനിരിക്കെ സര്‍ക്കാറി​െൻറ ഒത്താശയോടെ കേസില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോഴത്തെ പ്രഖ്യാപനം. മുസ്ലിം ലീഗി​െൻറ സഹായത്തോടെ നടുവില്‍ സര്‍വിസ് സഹകരണ ബാങ്കില്‍ വാച്ച്മാനായി ജോലിയില്‍ പ്രവേശിച്ച ഇയാള്‍ മാനേജറായി സ്ഥാന ക്കയറ്റം ലഭിക്കാൻ നിരന്തരം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ സി.പി.എമ്മി​െൻറ സഹായത്തോടെ എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് സഹകരണ വകുപ്പില്‍നിന്ന് ഇളവ് സമ്പാദിക്കുകയും മാനേജര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നേടുകയും ചെയ്തു. സി.പി.എം നല്‍കിയ ഇത്തരം ഉപകാരങ്ങള്‍ക്കുള്ള കടപ്പാട് നിര്‍വഹിക്കുകയാണ് പാര്‍ട്ടി പ്രവേശനത്തിലൂടെ മൂസാന്‍കുട്ടി ചെയ്തതെന്നും പ്രസ്താവനയിൽ ലീഗ് ജില്ല ഭാരവാഹികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story