Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോർപറേഷനിൽ...

കോർപറേഷനിൽ തെരുവിലുറങ്ങുന്നത്​ 142 പേർ; പുനരധിവാസത്തിന്​ മൂന്നു സ്​ഥലങ്ങൾ

text_fields
bookmark_border
കണ്ണൂർ: കോർപറേഷനിലെ തെരുവുകളിൽ അന്തിയുറങ്ങുന്നവർ 142 പേർ. ജൂലൈ 19, 20 തീയതികളിലായി പൂർത്തിയാക്കിയ സർവേ പ്രകാരമാണ് ഇൗ കണക്ക്. ഇവർക്ക് പുനരധിവാസം ഒരുക്കുന്നതിനായി കോർപറേഷൻ പരിധിയിൽ മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയതായും പദ്ധതി തയാറാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതായും മേയർ ഇ.പി. ലത പറഞ്ഞു. ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) പദ്ധതി പ്രകാരം കോർപറേഷനിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും എ.ഡി.എസുകൾക്കും റിവോൾവിങ് ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. ദേശീയ നഗര ഉപജീവന മിഷൻ പ്രവർത്തനങ്ങൾ കുടുംബശ്രീക്ക് പുത്തനുണർവ് നൽകുമെന്ന് അവർ പറഞ്ഞു. കോർപറേഷ​െൻറ ആറ് കുടുംബശ്രീ സി.ഡി.എസുകളിലെ 235 അയൽക്കൂട്ടങ്ങൾക്ക് 10,000 രൂപ വീതവും 53 എ.ഡി.എസുകൾക്ക് 50,000 രൂപ വീതവും ആകെ 50 ലക്ഷം രൂപ റിവോൾവിങ് ഫണ്ടായി ചടങ്ങിൽ വിതരണം ചെയ്തു. ലിങ്കേജ് വായ്പയെടുത്ത 122 അയൽക്കൂട്ടങ്ങൾക്ക് ആറു ലക്ഷം രൂപയും സ്വയംതൊഴിൽ സംരംഭകർക്ക് 78,000 രൂപയും പലിശ സബ്സിഡിയായി വിതരണം ചെയ്യാൻ പദ്ധതിയിലൂടെ സാധിച്ചതായും മേയർ പറഞ്ഞു. അയൽക്കൂട്ടങ്ങളുടെ ആന്തരിക വായ്പ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് റിവോൾവിങ് ഫണ്ടിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻമാർ ചെക്കുകൾ ഏറ്റുവാങ്ങി. കണ്ണൂർ സി.ഡി.എസ് അയൽക്കൂട്ടങ്ങളിൽ നിന്നും സ്വരൂപിച്ച സ്നേഹനിധി ഫണ്ടിൽ നിന്നുള്ള ചികിത്സ സഹായം, ലിങ്കേജ് വായ്പയെടുത്ത അയൽക്കൂട്ടങ്ങൾക്കുള്ള മാച്ചിങ് ഗ്രാൻറ് വിതരണം എന്നിവ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് നിർവഹിച്ചു. റിവോൾവിങ് ഫണ്ട് വിതരണത്തിനുശേഷം കുടുംബശ്രീ കലാകായിക മേളയായ 'അരങ്ങി'ൽ കണ്ണൂർ സി.ഡി.എസ്തല വിജയികളായവർക്ക് സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ വെള്ളോറ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ, കൗൺസിലർമാരായ ബാലകൃഷ്ണൻ, ലിഷ ദീപക്, സജിത്ത്, േപ്രമി, രതി, കുടുംബശ്രീ മെംബർ സെക്രട്ടറി പി.ആർ. സ്മിത, എൻ.യു.എൽ.എം മാനേജർ എസ്. അജിത്, സി.ഡി.എസ് ചെയർപേഴ്സൻമാരായ പത്മാവതി, ശ്രീഷ്മ, പ്രസീത, റോജ, വിമല, ലത, കമ്യൂണിറ്റി ഓർഗനൈസർ കെ. ജാസ്മിൻ, സി.ഡി.എസ് ഉപസമിതി കൺവീനർമാരായ ഷെമീമ, ശബ്ന, മഞ്ജു, വിലാസിനി, അക്കൗണ്ടൻറുമാരായ ദിവ്യ, പ്രിയ എന്നിവർ സംസാരിച്ചു. എൻ.യു.എൽ.എം എന്നാൽ സംസ്ഥാനത്ത് കുടുംബശ്രീ മിഷനിലൂടെ കോർപറേഷൻ, നഗരസഭ തലത്തിൽ നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ദേശീയ നഗര ഉപജീവന മിഷൻ. നഗരപ്രദേശങ്ങളിലെ ദരിദ്ര വിഭാഗത്തിൽപ്പെട്ടവരുടെ അയൽക്കൂട്ട കൂട്ടായ്മകൾ സൃഷ്ടിച്ച് ഉപജീവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി ഓരോ കുടുംബത്തിനും സ്ഥിര വരുമാനമാർഗം സൃഷ്ടിക്കുന്നതിന് എൻ.യു.എൽ.എം ലക്ഷ്യമിടുന്നു. നഗരങ്ങളിലെ തെരുവുകച്ചവടക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടും ഭവനരഹിതരെ കണ്ടെത്തി പുനരധിവാസം ഒരുക്കുന്ന പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story