Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:41 AM GMT Updated On
date_range 25 July 2017 8:41 AM GMTപാപ്പിനിശ്ശേരിയില്‍ ബി.ജെ.പി^സി.പി.എം സംഘർഷം
text_fieldsപാപ്പിനിശ്ശേരിയില്‍ ബി.ജെ.പി-സി.പി.എം സംഘർഷം പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേഖലയിൽ ബി.ജെ.പി-സി.പി.എം സംഘർഷത്തെ തുടർന്ന് വ്യാപക അക്രമം. പാപ്പിനിശ്ശേരി പുതിയകാവിന് സമീപം സി.പി.എം പ്രവർത്തകെൻറ വീടിന് തീവെച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളും കത്തിച്ചു. ബോട്ടുജെട്ടിക്ക് സമീപം ബി.ജെ.പി മണ്ഡലം സെക്രട്ടറിയുടെ വീട്ടിനുനേരെ ബോംബേറുണ്ടായി. അക്രമമുണ്ടായ പ്രദേശങ്ങളിൽ പൊലീസ് കനത്ത സുരക്ഷയേർപ്പെടുത്തി. പാപ്പിനിശ്ശേരി പുതിയകാവിനു സമീപത്തെ സി.പി.എം പ്രവര്‍ത്തകനായ ശ്രീജിത്തിെൻറ വീടിന് ഞായറാഴ്ച അർധരാത്രി രണ്ടോടെയാണ് അക്രമികൾ തീവെച്ചത്. ഫയര്‍ഫോഴ്സ് സംഘം എത്തി ഉടൻ തീ അണക്കുകയായിരുന്നു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ശ്രീജിത്തിെൻറ കാറും സമീപത്തുണ്ടായിരുന്ന അയൽവാസിയായ വെള്ളുവവീട്ടിലെ അമ്പിളിയുടെ സ്കൂട്ടറും കത്തിച്ചു. വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. തുടർന്ന്, അർധരാത്രി രണ്ടരയോടെയാണ് ബി.ജെ.പി അഴീക്കോട് മണ്ഡലം സെക്രട്ടറിയും ജന്മഭൂമി പത്രത്തിെൻറ മാര്‍ക്കറ്റിങ് മാനേജറുമായ ബിജു തുത്തിയുടെ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്കു സമീപത്തെ വീടിനുനേരെ ബോംബേറുണ്ടായത്. ബിജുവിെൻറ പിതാവും ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികള്‍ ഓടിരക്ഷപ്പെട്ടു. വീടിെൻറ ജനാല, കസേര, മേശ എന്നിവക്കും മാര്‍ബിള്‍തറക്കും കേടുപറ്റി. ആര്‍ക്കും പരിക്കില്ല. മുറ്റത്ത് നിർത്തിയിട്ട രണ്ടു ബൈക്കുകള്‍ക്കും സാരമായ കേടുപാടുണ്ട്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞദിവസം പാപ്പിനിശ്ശേരി വെസ്റ്റിലെ ബി.ജെ.പി പ്രവർത്തകനും അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റിയംഗവുമായ വി.വി. അശോകെൻറ ബൈക്ക് അക്രമികൾ കത്തിച്ചിരുന്നു. അക്രമങ്ങളിൽ ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്. ഒരുവർഷംമുമ്പ് പ്രദേശത്തുണ്ടായ അക്രമപരമ്പര ബി.ജെ.പി പ്രവര്‍ത്തകെൻറ കൊലപാതകത്തിലാണ് അവസാനിച്ചത്. അക്രമം തുടരുന്ന സാഹചര്യത്തില്‍ പാപ്പിനിശ്ശേരി-കല്യാശ്ശേരി പ്രദേശത്തെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. പൊലീസ് അന്വേഷണവും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
Next Story