Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരജിസ്​ട്രേഷൻ രംഗത്തെ...

രജിസ്​ട്രേഷൻ രംഗത്തെ പ്രതിസന്ധി; നാളെ കലക്ടറേറ്റ് മാർച്ച്

text_fields
bookmark_border
കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ജില്ലയില്‍ ജൂലൈ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കിയതുവഴി രജിസ്ട്രേഷൻ രംഗത്ത് ഉണ്ടായ പ്രതിസന്ധി ജനങ്ങളെ വലക്കുന്നതായി ഒാൾ കേരള ഡോക്യുെമൻറ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ഓണ്‍ലൈന്‍ പോക്കുവരവ് ധിറുതിപിടിച്ച് നടപ്പാക്കിയത്. ജില്ലയിലെ ഭൂരിഭാഗം വില്ലേജുകളിലും റീസർവേ ഇനിയും പൂര്‍ത്തിയായിട്ടില്ല. പല വില്ലേജുകളിലും ആവശ്യത്തിന് ജീവനക്കാരും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇല്ല. റീസർവേ പൂര്‍ത്തിയാകാത്തതുകാരണം പലര്‍ക്കും തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. വിദേശത്ത് പോകാനിരിക്കുന്നവരും കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്ഥലം വിൽപന നടത്താനിരിക്കുന്ന ഭൂരിഭാഗം പേരും ഇത് കാരണം ഏറെ പ്രയാസമനുഭവിക്കുകയാണ്. പുതിയ നിയമമനുസരിച്ച് വില്ലേജ് ഒാഫിസർ സ്ഥലം പരിശോധിച്ച് അളന്നു തിട്ടപ്പെടുത്തി റീസർവേ നമ്പര്‍ നല്‍കണം. ഇതിന് മാസങ്ങളാണ് എടുക്കുന്നത്. അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ജില്ല കമ്മിറ്റി 26ന് കലക്‌ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് പി.പി. വത്സലന്‍, എ. പുരുഷോത്തമന്‍, എ. സജീവന്‍, മുഹമ്മദ് റഫീഖ്, മുഹമ്മദ് മുര്‍ഷിദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story