Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:50 AM GMT Updated On
date_range 24 July 2017 8:50 AM GMTഒ.പി.എസ് പക്ഷം വിട്ട എം.എൽ.എ ഇ.പി.എസിനൊപ്പം
text_fieldsചെന്നൈ: എ.െഎ.എ.ഡി.എം.കെ വിമത നേതാവ് ഒ. പന്നീർസെൽവത്തിനൊപ്പം ആദ്യം മുതൽ നിലയുറപ്പിച്ച കോയമ്പത്തൂർ കൗണ്ടംപാളയം എം.എൽ.എ വി.സി. ആറുക്കുട്ടി മറുകണ്ടം ചാടി ഒൗദ്യോഗിക പക്ഷത്തിനൊപ്പം ചേർന്നു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ സന്ദർശിച്ച ആറുക്കുട്ടി അമ്മ വിഭാഗത്തിന് പിന്തുണ അറിയിച്ചു. എം.ജി.ആറിെൻറ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ സേലത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിയെ കണ്ടത്. എടപ്പാടിയുടെ ഭരണത്തിൽ തമിഴകം െഎശ്വര്യത്തിലാണെന്ന് ആറുക്കുട്ടി പറഞ്ഞു. അണ്ണാ ഡി.എം.കെ പുരട്ച്ചി തൈലവി അമ്മ വിഭാഗത്തിൽ അവഗണനയെന്ന ആരോപണവുമായി ഗ്രൂപ് വിട്ട ഇദ്ദേഹം താൻ ഒൗദ്യോഗിക പക്ഷത്തേക്കില്ലെന്നു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് മറുചേരിയിൽ എത്തിയത്. മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ ശ്രമത്തെത്തുടർന്ന് വിമതസ്വരം ഉയർത്തിയ പന്നീർസെൽവത്തിന് പിന്തുണയുമായി എം.എൽ.എമാരുടെ കൂട്ടത്തിൽ ആദ്യമായി രംഗത്തെത്തിയത് ആറുക്കുട്ടിയായിരുന്നു. എന്നാൽ, ഗ്രൂപ്പിൽ അർഹിച്ച സ്ഥാനം ലഭിക്കാത്തതും വിമത വിഭാഗത്തിന് അനുകൂലമായി രാഷ്ട്രീയ സാഹചര്യങ്ങൾ പൂർണവിജയം കാണാത്തതുമാണ് ആറുക്കുട്ടിയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. മുതിർന്ന നേതാവിെൻറ കാലുമാറ്റത്തെ തുടർന്ന് പുരട്ച്ചി തൈലവി അമ്മ പക്ഷത്തെ നേതാക്കൾ പന്നീർസെൽവത്തിെൻറ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. കൂടുതൽ എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ ചർച്ചകൾ നടത്തി. പന്നീർസെൽവത്തിന് ഇപ്പോൾ 11 എം.എൽ.എമാരുടെ പിന്തുണയേ ഉള്ളൂ.
Next Story