Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമെരുവമ്പായി പാലം...

മെരുവമ്പായി പാലം നിർമാണം പൂർത്തിയാകുന്നു

text_fields
bookmark_border
കൂത്തുപറമ്പ്: കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മെരുവമ്പായി പാലത്തി​െൻറ നിർമാണപ്രവൃത്തി അവസാനഘട്ടത്തിൽ. തലശ്ശേരി-വളവുപാറ റോഡ് പുനർനിർമാണത്തി​െൻറ ഭാഗമായാണ് മെരുവമ്പായിയിൽ പുതിയ പാലം നിർമിക്കുന്നത്. 60 മീറ്ററോളം നീളമുള്ള പാലത്തി​െൻറ മൂന്ന് പ്രധാന സ്ലാബുകളുടെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡുകളുടെ നിർമാണമാണ് അവശേഷിക്കുന്നത്. പാലം ഗതാഗതത്തിന് സജ്ജമാക്കുന്നതോടെ കൂത്തുപറമ്പ്‌-മട്ടന്നൂർ റോഡിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. കണ്ണവംപുഴക്ക് കുറുകെ ബ്രിട്ടീഷുകാരുടെ കാലത്താണ് മെരുവമ്പായിയിൽ പാലം നിർമിച്ചത്. കാലപ്പഴക്കത്തെ തുടർന്ന് പാലം അപകടാവസ്ഥയിലായി. വീതികുറഞ്ഞ പാലത്തിലൂടെ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഒരേസമയം ഇരുഭാഗത്തേക്കും കടന്നുപോകാനും സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് കടുത്ത ഗതാഗതക്കുരുക്കാണ് മെരുവമ്പായി പാലത്തി​െൻറ ഇരുഭാഗങ്ങളിലും അനുഭവപ്പെട്ടിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story