Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:50 AM GMT Updated On
date_range 24 July 2017 8:50 AM GMTകർക്കടക അമാവാസി ബലിതർപ്പണം
text_fieldsമാഹി: മഞ്ചക്കൽ ശ്രീനാരായണമഠത്തിൽ നടന്നു. ആയിരത്തോളംപേർ പിതൃതർപ്പണം നടത്തി. ഉത്തമരാജ് മാഹി, രാംമോഹൻ, ടി.പി. സന്തോഷ്കുമാർ, രമേഷ് ബാബു എന്നിവർ നേതൃത്വം നൽകി. തെങ്ങിൻതൈ വിതരണം ന്യൂ മാഹി: കൃഷിഭവനിൽ അത്യുൽപാദനശേഷിയുള്ള (കുറിയ ഇനം) തെങ്ങിൻതൈകളും ടി.ഡി തെങ്ങിൻതൈകളും വിതരണത്തിനെത്തി. ഫോൺ: 8281200473. ദ്വിവത്സര ഡിപ്ലോമ കോഴ്സ് മാഹി: പുതുച്ചേരിസർക്കാർ സ്ഥാപനമായ മദർ തെരേസാ പോസ്റ്റ് ഗ്രാേജ്വറ്റ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് മാഹി ശാഖയിൽ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ലാബ് ടെക്നോളജി, ആക്സിലറി നഴ്സിങ് അഥവാ ഫീമെയിൽ ഹെൽത്ത് വർക്കർ തുടങ്ങിയ ദ്വിവത്സര കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി 31 ആണ്. ഹയർ സെക്കൻഡറി യോഗ്യതയുള്ള 17നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെടണം. ഫോൺ: 8086710713. വെബ്സൈറ്റ്: http://mtihs/puducherry.gov.in
Next Story